ഇന്ധന വില വർധന: മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി

ആലപ്പുഴ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന സമരത്തി​െൻറ ഭാഗമായി ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി. ഓട്ടോ ടാക്സി- ടെമ്പോ വർക്കേഴ്‌സ് യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാർച്ച്. ചെത്തുതൊഴിലാളി യൂനിയൻ ഓഫിസിൽനിന്ന് മാർച്ച് ആരംഭിച്ചു. ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല സെക്രട്ടറി എച്ച്. സലാം അധ്യക്ഷത വഹിച്ചു. എം.എം. ഷെരീഫ്, കെ.കെ. ചന്ദ്രൻ, മുരളീധരൻ, വിനയചന്ദ്രൻ, ബഷീർ, സുധാകരൻ എന്നിവർ സംസാരിച്ചു. കെ.ജി. ജയലാൽ സ്വാഗതവും നിസാർ കോയപറമ്പിൽ നന്ദിയും പറഞ്ഞു. ഗതാഗതം നിരോധിച്ചു ചേർത്തല: ടൗണിലെ റോഡുകളുടെ പുനർനിർമാണത്തി​െൻറ ഭാഗമായി വ്യാഴാഴ്ച മുതൽ 15 വരെ ഗതാഗത നിരോധനം ഏർപ്പെടുത്തി. മുട്ടം ബസാർ മുതൽ ദേശീയപാതവരെയും മുട്ടം ബസാറിന് തെക്കുമുതൽ ദേശീയപാതവരെയും ചേർത്തല തെക്കേ തെരുവ് -തിരുവിഴ കിഴക്കേനട റോഡിൽ ചേർത്തല ആശുപത്രി മുതൽ ദേശീയപാത വരെയും നടക്കാവ് റോഡിൽ പടയണിപാലത്തിന് പടിഞ്ഞാറുമുതൽ നടക്കാവ് ജങ്ഷൻ വരെയും ഗതാഗതം നിരോധിച്ചു. കൂടാതെ, അപ്സര ജങ്ഷൻ മുതൽ മുട്ടം ബസാർവരെയും വടക്കേയങ്ങാടി കവലയുടെ വടക്കുമുതൽ കന്നിട്ട കലുങ്കുവരെയും മൂലേപ്പള്ളി മുതൽ പ്രൊവിഡൻസ് ജങ്ഷൻ വരെയും ഇരുമ്പുപാലം മുതൽ സ​െൻറ് മേരീസ് പാലം വരെയും ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വെൽഫെയർ പാർട്ടി ആദരിച്ചു കാക്കാഴം: കാക്കാഴം സ്കൂളിൽ 32 വർഷം സേവനമനുഷ്ഠിച്ച പന്നിച്ചേരിൽ വിജയമ്മ ടീച്ചറെ വെൽഫെയർ പാർട്ടി അമ്പലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ജോയൻറ് സെക്രട്ടറി സുനീറ മജീദ് പൊന്നാടയണിയിച്ചു. യോഗത്തിൽ പ്രസിഡൻറ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. രമേശൻ, തുണ്ടിൽ ബഷീർ, ജനകീയ സമിതി ചെയർമാൻ രാജശേഖരൻ, നസീമ കരൂർ എന്നിവർ സംസാരിച്ചു. വിജയമ്മ ടീച്ചർ മറുപടി പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.