ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം നൽകി

ചാരുംമൂട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുമാസത്തെ പെൻഷൻ തുകയായ ഒരുലക്ഷം രൂപ നൽകി റിട്ട. സബ് റീജനൽ എംപ്ലോയ്മ​െൻറ് ഓഫിസർ. കെ.ജി.ഒ.എ ജില്ല ഭാരവാഹിയുമായിരുന്ന കെ. ദിവാകര കുറുപ്പാണ് ഒരുലക്ഷം രൂപയുടെ ചെക്ക് നൂറനാട് സബ്ട്രഷറി ഓഫിസർ സി.ആർ. സുരേഷിന് കൈമാറിയത്. പാലമേൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ബിജു, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആർ. ബാലനുണ്ണിത്താൻ തുടങ്ങി പെൻഷൻകാരും ചടങ്ങിൽ പെങ്കടുത്തു. ൈവദ്യുതി മുടങ്ങും ആലപ്പുഴ: തിരുവമ്പാടി സെക്ഷനിലെ കണിയാകുളം ട്രാൻസ്ഫോർമർ പരിധിയിലും തുമ്പപറമ്പ് തെക്കോട്ടും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ കുരുട്ടു ഫസ്റ്റ്-സെക്കൻഡ്, ആനന്ദേശ്വരം, പുന്തല ഫസ്റ്റ്-സെക്കൻഡ്, ശ്രീകുമാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.