ചെങ്ങന്നൂര്‍: വിവാഹ ദിവസം ആർഭാടം ഒഴിവാക്കി പ്രളയബാധിതർക്ക് സ്നേഹ സമ്മാനങ്ങളും കിറ്റുകളും നൽകി. കഴിഞ്ഞദിവസം വിവാഹിതരായ എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയെൻറ പഞ്ചായത്ത് കമ്മിറ്റി അംഗം വല്ലന ശ്രീമംഗലം എം.പി. സുരേഷിെൻറ മകന്‍ ശ്രീഗോവിന്ദും ഭാര്യ സരിഗയുമാണ് മാതൃകയായത്. യൂനിയനിലെ 2819ാം നമ്പര്‍ തോനയ്ക്കാട് ശാഖാംഗങ്ങള്‍ക്കാണ് നവദമ്പതികൾ ദുരിതാശ്വാസം നൽകിയത്. യൂനിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ അധ്യക്ഷത വഹിച്ച യോഗം യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യൂനിയന്‍ കണ്‍വീനര്‍ വി.എസ്. സുനില്‍കുമാര്‍, യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എസ്. ദേവരാജന്‍, സജി വട്ടമോടിയില്‍, സിന്ധു എസ്. ബൈജു, പഞ്ചായത്ത് കമ്മിറ്റി അംഗം വിജയമോഹനന്‍, യൂത്ത്മൂവ്മെൻറ് ഭാരവാഹികളായ വിനീത് മോഹന്‍, സതീഷ് ബാബു, രഞ്ജിത്ത് ചന്ദ്രന്‍, വിഷ്ണു സജി, വനിതാസംഘം ഭാരവാഹികളായ സുലു വിജീഷ്, അമ്പിളി മഹേഷ്, ശാഖ യോഗം ഭാരവാഹികളായ ലക്ഷ്മണന്‍, ആര്‍. ഗോപകുമാര്‍, അജയകുമാര്‍, നവദമ്പതികളുടെ മാതാപിതാക്കളായ എം.പി. സുരേഷ്, ശോഭ സുരേഷ്, ഷാജന്‍, ഗീത ഷാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പണം പിൻവലിക്കാൻ കിയോസ്‌ക്കുകൾ ഒരുക്കി അക്ഷയ കേന്ദ്രങ്ങൾ അമ്പലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളിൽ പണം പിൻവലിക്കാൻ കിയോസ്‌ക്കുകൾ ഒരുക്കി അക്ഷയ കേന്ദ്രങ്ങൾ. എസ്.ബി.ഐയുമായി ചേർന്നാണ് കുട്ടനാടിെൻറ വിവിധ പ്രദേശങ്ങളിൽ അക്ഷയ സംരംഭകർ പ്രവർത്തിക്കുന്നത്. ബാങ്കിങ് സേവനങ്ങളില്ലാത്ത പ്രദേശങ്ങളിൽ ആധാർ നമ്പരുെണ്ടങ്കിൽ നിഷ്പ്രയാസം പണം നിക്ഷേപകരുടെ കൈകളിലെത്തും. ആധാറുമായി ബന്ധപ്പെടുത്തി ഏതു ബാങ്ക് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാമെന്നുള്ളതും ഇതിെൻറ പ്രത്യേകതയാണ്. ബയോമെട്രിക് യന്ത്രത്തിൽ വിരലമർത്തിയാൽ ബാലൻസ് അറിയുകയും പണം പിൻവലിക്കുകയും ചെയ്യാം. ബാങ്ക് പാസ്ബുക്ക് നഷ്ടപ്പെട്ടവർക്കാണ് ഇതിെൻറ പ്രയോജനം ഏറെ ലഭിക്കുന്നത്. ജനങ്ങളിൽനിന്ന് നല്ല പ്രതികരണമാണുണ്ടാകുന്നതെന്നും ലിസ് ബാങ്ക് അധികൃതരും അറിയിച്ചു. അക്ഷയ സംരംഭകരായ വിഷ്ണുപ്രസാദ്, ലൈജു എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.