പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ ചായ വിൽപനയുമായ് കെ.എസ്​.യു

കൊച്ചി: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാനുള്ള ധനസമാഹരണത്തി​െൻറ ഭാഗമായി അധ്യയന സമയത്തിന് ശേഷം ചായ വിൽപനയുമായി മഹാരാജാസിലെ കെ.എസ്.യു പ്രവർത്തകർ. വ്യാഴാഴ്ച മുതൽ വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ചായ വിറ്റ് കിട്ടുന്ന പൈസ റിലീഫ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മഹാരാജാസിലെ കെ.എസ്.യു നേതാവ് ജയശങ്കർ എ.വി പറഞ്ഞു. ചായയുടെ ആദ്യ വിൽപന മഹാരാജാസ് പ്രിൻസിപ്പൽ കെ. കൃഷ്ണകുമാർ നിർവഹിച്ചു. കോൺഗ്രസ് നേതാവ് വയലാർ രവി അടക്കമുള്ള നേതാക്കന്മാർ ചായ വാങ്ങി പ്രവർത്തനത്തിന് പിന്തുണയും അറിയിച്ചു. ഒരു ചായക്കും മൂന്ന് ബിസ്ക്കറ്റിനും 10 രൂപയാണ് നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.