ദുരന്തമുഖത്ത് കരുതലേകി ഐ.എം.എ

കൊച്ചി: പ്രളയം ദുരന്തം വിതച്ച പറവൂരി​െൻറ ഉള്‍മേഖലകളില്‍ കരുതലി​െൻറ സാന്ത്വന സ്പര്‍ശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമെത്തി. പോഷകാഹാര വിദഗ്ധരുടെ സംഘടനയായ എയ്ഡന്‍, എറണാകുളം ജനറല്‍ ആശുപത്രി ഡയറ്ററി വിഭാഗം, സൈക്യാട്രി വിഭാഗം, നാഷനല്‍ ഹെല്‍ത്ത് മിഷ ന്‍, ജില്ല മെഡിക്കല്‍ ഓഫിസ്, കെ.ജി.എം.ഒ.എ, സര്‍ക്കാറിതര സംഘടനയായ മെഹക് എന്നിവരുടെ സഹകരണത്തോടെ ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ചാണ് 20 പേരടങ്ങിയ സംഘം പറവൂരിനായി കൈകോര്‍ത്തത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ തുരുത്തൂര്‍ സ​െൻറ് തോമസ് യു.പി സ്‌കൂളില്‍ നന്മ എന്ന പേരില്‍ നടത്തിയ ന്യൂട്രീഷന്‍ മെഡിക്കല്‍ ക്യാമ്പില്‍ 250-ല്‍ പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. പ്രളയം അവശേഷിപ്പിച്ച ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ മറികടക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കാൻ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പി.എന്‍.എന്‍. പിഷാരടി, ഡോ. അബിത് ഇബ്രാഹിം, സൈക്യാട്രിസ്റ്റ് ഡോ. സമിന്‍ സമീദ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ പരിശോധിച്ചു. എയ്ഡന്‍ പ്രസിഡൻറ് മുംതാസ് ഖാലിദ് ഇസ്മായില്‍, സെക്രട്ടറി സിന്ധു എസ് എന്നിവരുടെയും നേതൃത്വത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പോഷകാഹാര കിറ്റുകളും വിതരണം ചെയ്തു. മാലിന്യരഹിത കുസാറ്റ് പദ്ധതിക്ക് തുടക്കമായി കൊച്ചി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി സർവകലാശാല കാമ്പസിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികള്‍ ബയോടെക്‌നോളജി വകുപ്പില്‍നിന്ന് ശേഖരിച്ച് തരംതിരിച്ച മാലിന്യം പുനഃചംക്രമണത്തിന് പെലിക്കണ്‍ ബയോടെക്കിലേക്ക് കൊണ്ടുപോകുന്ന ആദ്യവണ്ടി വൈസ് ചാന്‍സലര്‍ ഫ്ലാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, പദ്ധതിയുടെ സര്‍ക്കാറിതര പങ്കാളി പെലിക്കണ്‍ ഫൗണ്ടേഷ​െൻറ ട്രസ്റ്റി ഡോ. മനോജ്, വകുപ്പു മേധാവി ഡോ. സരിത ജി. ഭട്ട്, ഹരിതകേരളം പദ്ധതിയുടെ കുസാറ്റ് നോഡല്‍ ഓഫിസര്‍ ഡോ. ബേബി ചക്രപാണി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.