മൂവാറ്റുപുഴ: മഹാപ്രളയത്തിൽ നശിച്ച മുനിസിപ്പൽ ലൈബ്രറി ഈമാസം 10ന് തിങ്കളാഴ്ച തുറന്നു പ്രവർത്തനമാരംഭിക്കും. നഗരത്തിലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന ലൈബ്രറി വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. എം.സി റോഡിൽ വെള്ളം ഒഴുകിയെത്തിയപ്പോഴേക്കും നഗരസഭ ജീവനക്കാരെത്തി പുസ്തകങ്ങൾ മാറ്റിയെങ്കിലും പെെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ കുറെ പുസ്തകങ്ങൾ നശിച്ചു. ആനുകാലികങ്ങളും ദിനപത്രങ്ങളും നശിച്ചവയിൽപെടും. നനഞ്ഞ പുസ്തകങ്ങളിൽ കുറെയെണ്ണം ജീവനക്കാർ ഉണക്കിയെടുത്തു. ചളിയും മ ണ്ണും നിറഞ്ഞ ലൈബ്രറി ഹാളും പരിസരവും ശുചിയാക്കുകയാണ് ജീവനക്കാർ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച ലൈബ്രറി തുറന്നുപ്രവർത്തിക്കാനുള്ള നീക്കത്തിലാണ് ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.