മുളവൂരില്‍ മോഷണപരമ്പര; ബൈക്കും മൊബൈലും കവർന്നു

മൂവാറ്റുപുഴ: മുളവൂരില്‍ മോഷണപരമ്പര. ബൈക്കും മൊബൈല്‍ ഫോണും കവർന്നു. ചൊവ്വാഴ്ച പുലർച്ചയാണ് മുളവൂരില്‍ മോഷണം നടന്നത്. മുളവൂര്‍ വലിയവെട്ടികുടി സീതിയുടെ ബൈക്കാണ് നഷ്്ടപ്പെട്ടത്. തടിവ്യാപാരിയായ സീതി ചൊവ്വാഴ്ച പുലർച്ച ബൈക്ക് മുളവൂര്‍ വായനശാലപ്പടിക്കുസമീപം റോഡരികിലെ വീടിനുസമീപത്ത് പാര്‍ക്ക് ചെയ്തശേഷം തടിലോഡുമായി പോകുകയായിരുന്നു. തിരികെ വൈകീട്ട് എത്തിയപ്പോഴാണ് ബൈക്ക് കാണാതായത്. മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച പുലർച്ച മുളവൂര്‍ പി.ഒ ജങ്ഷനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് മറ്റൊരു മോഷണം നടന്നത്. റൂമില്‍നിന്ന് ജനലിലൂടെ മൊബൈല്‍ ഫോണും പേഴ്‌സും കവരുകയായിരുന്നു. മോഷണം കണ്ട ഇതരസംസ്ഥാന തൊഴിലാളി മോഷ്്ടാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവസാനം രക്ഷപ്പെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തോടൊപ്പം കുതറിമാറി ബൈക്കില്‍കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഇതരസംസ്ഥാന തൊഴിലാളി ബൈക്ക് പിടിച്ചുനിർത്തി. എന്നാൽ, പിടിവലിക്കിടെ ബൈക്കില്‍നിന്ന് വീണ മോഷ്്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്പ്ലെൻഡര്‍ ബൈക്കും മൊബൈല്‍ ഫോണും മൂന്ന് ജോടി ചെരിപ്പുകളും ലഭിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ പൊലീസ് കൊണ്ടുപോെയങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ബൈക്ക് സമീപത്തെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ ബേക്കറിയിലെ സി.സി ടി.വി കാമറയില്‍ മോഷ്്ടാക്കള്‍ ഓടുന്ന ചിത്രം ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.