പ്രളയം സചിന്​ കിടപ്പാടം ഇല്ലാതാക്കി

ചെങ്ങമനാട്: കളിയും ചിരിയും പേണ്ട നഷ്ടപ്പെട്ട സചിന് പ്രളയത്തിൽ കിടപ്പാടവും നഷ്ടപ്പെട്ടു. യൂനിഫോമും പഠനോപകരണങ്ങളും കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടതോടെ ഒരു മാസത്തോളമായി പഠനം മുടങ്ങിയിട്ട്. ചെറുപ്പം മുതല്‍ കാത്തുസൂക്ഷിച്ച കളിപ്പാട്ടങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഇതെല്ലാം സഹിക്കാമെങ്കിലും അന്തിയുറങ്ങാനിടമില്ലാതായതി​െൻറ തീവ്ര നൊമ്പരത്തിലാണ് സചിന്‍. ചെങ്ങമനാട് പഞ്ചായത്ത് 16ാം വാര്‍ഡ് പുറയാര്‍ വിരുത്തി രണ്ട് സ​െൻറ് കോളനിയില്‍ താമസിച്ചിരുന്ന സത്യബാലന്‍--ബേബി ദമ്പതികളുടെ ഏക മകനാണ് ദേശം ഗവ. ജെ.ബി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സചിന്‍. ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിച്ചപ്പോള്‍ പാതയോരത്ത് കുടില്‍കെട്ടി താമസിച്ചിരുന്ന 20ഓളം കുടുംബങ്ങളെ രണ്ട് സ​െൻറ് വീതം നല്‍കി പുനരധിവസിപ്പിച്ച പുറയാര്‍ വിരുത്തിയിലെ തരിശ് പാടശേഖരമാണ് വിരുത്തികോളനിയായി മാറിയത്. ചെണ്ടമേളക്കാരനായ സത്യബാലന്‍ കരുമാല്ലൂരില്‍ ബന്ധുവി​െൻറ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതോടെയാണ് 10 വര്‍ഷം മുമ്പ് വിരുത്തിയിലെ ഭാര്യ സഹോദരി ഗിരിജ അശോക​െൻറ വീട്ടിലെത്തിയത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെയും താമസിക്കാന്‍ തടസ്സം നേരിട്ടു. ഇതോടെ തൊട്ടടുത്ത പഞ്ചായത്തി​െൻറ അധീനതയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ താൽക്കാലികമായി താമസിക്കാന്‍ അധികൃതര്‍ അനുമതി നൽകുകയായിരുന്നു. പ്രളയത്തെ തുടർന്ന് അത്താണി അസീസി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബം കഴിഞ്ഞദിവസം വെള്ളം പൂര്‍ണമായി ഇറങ്ങിയെന്നറിഞ്ഞ് എത്തിയപ്പോൾ കണ്ടത് മേല്‍ക്കൂരയില്ലാത്ത വീടാണ്. ഹൃദയം നുറുക്കുന്നതായിരുന്നു ഇൗ കാഴ്ച. ഏതുനിമിഷവും നിലം പൊത്താവുന്നവിധം ചാഞ്ഞുനില്‍ക്കുകയാണ് വീട്. മാലിന്യം കുഴമ്പ് രൂപത്തില്‍ മുറ്റത്ത് തളം കെട്ടിക്കിടക്കുകയാണ്. ഇടുങ്ങിയ റോഡും തോടും തകര്‍ന്നു. പാമ്പുശല്യവും രൂക്ഷമാണ്. പരിസരമാകെ അസഹ്യമായ ദുര്‍ഗന്ധവുമാണ്. കോളനിയില്‍ വരുന്ന പ്രമുഖരോടെല്ലാം സചിന്‍ വീടിന് കേഴുന്നുണ്ടെങ്കിലും ആ ഇളം മനസ്സി​െൻറ നൊമ്പരം ആരും ശ്രദ്ധിക്കുന്നില്ല. മുഹമ്മദലി ചെങ്ങമനാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.