കൊച്ചി: പ്രാഥമിക കണക്ക് പ്രകാരം പ്രളയത്തെ തുടര്‍ന്ന് ജില്ലയിൽ പൂര്‍ണമായും നശിച്ചത് 2,220 വീടുകൾ. കൂടാതെ 13,001 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 1,804 കിലോ മീറ്റര്‍ റോഡുകള്‍ തകരാറിലായി. ഇതില്‍ കുന്നത്തുനാട് താലൂക്കിന് കീഴില്‍ അര കിലോ മീറ്റര്‍ റോഡ് ഒലിച്ചുപോയിട്ടുണ്ട്. കൂടാതെ പല ഭാഗങ്ങളിലെയും ടാറിങ് ഇളകി. സൈഡ് വാളുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. 286 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് പ്രളയത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചത്. കൂടാതെ ഒട്ടനവധി ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടു. ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, ചേരാനല്ലൂര്‍, ചേന്ദമംഗലം, പറവൂര്‍, കുന്നുകര, വടക്കേക്കര പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ ആവുകയും ഒട്ടനവധി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഈ പഞ്ചായത്തുകളില്‍ സൂക്ഷിച്ച് ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെടുകയും കമ്പ്യൂട്ടറുകള്‍ ഫര്‍ണിച്ചറുകള്‍ മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയെല്ലാം നശിച്ചു. 69 വിദ്യാലയങ്ങള്‍ക്കാണ് ജില്ലയില്‍ പ്രാഥമിക കണക്കുപ്രകാരം നഷ്ടം രേഖപ്പെടുത്തിയത്. ഇതില്‍ വടക്കേക്കര, ചൂര്‍ണിക്കര, ഏഴിക്കര, പുത്തന്‍കുരിശ്, ചേന്ദമംഗലം, പുത്തന്‍വേലിക്കര, പാറക്കടവ്, നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ചില വിദ്യാലയങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. 591 അംഗന്‍വാടികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആകെയുള്ള 169 അംഗൻവാടികളില്‍ 136 ലും വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കൂടാതെ പാറക്കടവ്, ആലങ്ങാട്, വാഴക്കുളം, കരുമാല്ലൂര്‍ കടുങ്ങല്ലൂര്‍ ഭാഗങ്ങളിലും സാരമായ നഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.