പ്രളയം: സോപ്​മ പ്ലൈവുഡ്​ നൽകും

കൊച്ചി: പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട സംസ്ഥാനത്തെ മുഴുവൻ നിർധനർക്ക് കട്ടിലുകൾക്കും പ്രളയക്കെടുതിയിൽപെട്ട സ്കൂളുകൾക്ക് ഫർണിച്ചറുകൾക്കും ആവശ്യമായ പ്ലൈവുഡ് സൗജന്യമായി നൽകുമെന്ന് സോമിൽ ഒാണേഴ്സ് അസോസിയേഷൻ. ഏറ്റവും കൂടുതൽ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ആയിര-ത്തോളം പ്ലൈവുഡ് നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലും വിതരണം തുടങ്ങി. വിവിധ ജില്ലകളിലേക്ക് ആവശ്യമായ ഉൽപന്നങ്ങൾ സോമിൽ ഒാണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ അയച്ചുതുടങ്ങിയതായി സംസ്ഥാന പ്രസിഡൻറ് എം.എം. മുജീബ് റഹ്മാൻ അറിയിച്ചു. കേരളത്തിൽ പ്ലൈവുഡ് നിർമാണത്തി​െൻറ കേന്ദ്രമായ പെരുമ്പാവൂർ മേഖലയിൽ പ്രളയത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് 120 കോടിയാണ് നഷ്ടമുണ്ടായത്. ഇൗ നഷ്ടം വകവെക്കാതെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സോപ്മ ചെയ്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾക്ക്: 9447736134.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.