മൂവാറ്റുപുഴ: ഒരു നല്ല അധ്യാപകൻ സംവദിക്കേണ്ടത് ഹൃദയംകൊണ്ട് ഹൃദയത്തോടാണെന്നും അധ്യാപകൻ കുട്ടികളെ ഹൃദയംകൊണ്ട് സ്പർശിക്കണമെന്നും പ്രമുഖ കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പപണിക്കർ പറഞ്ഞു. പായിപ്ര ഗവ. യു.പി സ്കൂളിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു. പി.ടി.എ പ്രസിഡൻറ് പി.ഇ. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മായാദേവി സ്വാഗതം പറഞ്ഞു. പി. അർജുനൻ മാസ്റ്റർ അധ്യാപകദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ, പി.ടി.എ വൈസ് പ്രസിഡൻറ് എം.എം. ഷിഹാബുദ്ദീൻ, എ.പി. കുഞ്ഞ്, ദ്രൗപതി, സീന എന്നിവർ സംസാരിച്ചു. ചടങ്ങിൽ അധ്യാപക ജോലിയിൽനിന്ന് വിരമിച്ച ചേർത്തല തങ്കപ്പപണിക്കർ, പി. അർജുനൻ എ.പി. കുഞ്ഞ് ദ്രൗപതി എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.