കേബിൾ ടിവി ഓഫിസിൽ തീപിടിത്തം

കൂത്താട്ടുകുളം: ഉപ്പുകണ്ടം കവലയിലുള്ള കേബിൾ ടി.വിയുടെ ഓഫിസിൽ തീപിടിത്തം. ഓഫിസും ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ബുധനാഴ്ച പുലർച്ചയാണ് തീപിടിത്തം ഉണ്ടായത്. കൂത്താട്ടുകുളം ഫയർ ഫോഴ്സ്‌ എത്തിയാണ് തീ അണച്ചത്. പാലക്കുഴ കാവുംഭാഗം അമ്പലത്താംകുന്നേൽ എ.ടി. രാജ‍​െൻറ ഉടമസ്ഥതയിലുള്ള കേബിൾ ടി.വി ഓഫിസാണ് കത്തി നശിച്ചത്. നൂറിനു മുകളിൽ കണക്ഷൻ ഉണ്ടായിരുന്നു. കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷ‍​െൻറ സഹകരണത്തോടെ നാളെയോടെ കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ കഴിയും എന്ന് ഉടമ അറിയിച്ചു. ഏതാണ്ട് നാലു ലക്ഷം രൂപയുടെ മുകളിൽ നഷ്‌ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.