പുനര്‍നിര്‍മാണ പ്രക്രിയയിലും ഐക്യത്തോടെ മു​ന്നോട്ട്​ പോകണം- ^മാര്‍ ജോര്‍ജ് ആലഞ്ചേരി

പുനര്‍നിര്‍മാണ പ്രക്രിയയിലും ഐക്യത്തോടെ മുന്നോട്ട് പോകണം- -മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി: പ്രളയസമയത്ത് ഒരുമയോടെ പ്രവർത്തിച്ചപോലെ കേരളത്തി​െൻറ പുനര്‍നിര്‍മാണ കാര്യത്തിലും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം കരയോഗത്തി​െൻറയും മഹാകവി കാളിദാസ സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തസമയത്ത് കേരളത്തി​െൻറ ഒത്തൊരുമ ലോകംതന്നെ അംഗീകരിച്ചു. ഇനിയും എല്ലാവരും ഇതുപോലെതന്നെ പ്രവര്‍ത്തിച്ചാലേ പുനരുദ്ധാരണം സാധ്യമാവൂ. എല്ലാവരും ഒരുമിച്ച് സഹായവുമായി മുന്നോട്ടുവരുമ്പോള്‍ ഐക്യദാര്‍ഢ്യം കൂടുതല്‍ ശക്തിപ്പെടുമെന്നും ആലഞ്ചേരി പറഞ്ഞു. പ്രളയദിനങ്ങളിലുണ്ടായ ഐക്യത്തിൽനിന്ന് പഠിച്ച പാഠങ്ങൾ പുതിയ ചരിത്രമെന്നോണം എഴുതിച്ചേർക്കപ്പെടണമെന്ന് പ്രഫ. എം.കെ സാനു പറഞ്ഞു. സാംസ്കാരിക ഉണർവാണ് വെറുപ്പിനെ ഇല്ലാതാക്കി ലോകക്ഷേമത്തിനുവേണ്ടി ഇടപെടാൻ നമ്മെ പഠിപ്പിച്ചത്. ഇത് തുടരാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കരയോഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാൻ സമാഹരിച്ച 5,55,555 രൂപയുടെ ചെക്കും ചടങ്ങില്‍ വെച്ച് കൈമാറി. കരയോഗം പ്രസിഡൻറ് കെ.പി.കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. മോഹനവര്‍മ, പി. രാമചന്ദ്രന്‍, എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജയിന്‍, കെ.എസ്. രാധാകൃഷ്ണന്‍, സി.ഐ.സി.സി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍, ആനന്ദ് മാര്‍ഗ് പ്രചാരക് ജനറല്‍ സെക്രട്ടറി സുരേശ്വരാനന്ദ, പി.ഇ.ബി. മേനോൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.