പ്രളയ ദുരിതാശ്വാസം: കമ്പനികളുടെ യോഗം വിളിച്ച് സ്​മാർട്ട്സിറ്റി

കൊച്ചി: കൊച്ചി സ്മാർട്ട്സിറ്റിയിലെ കമ്പനികളെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുമുന്നോടിയായി മുപ്പതോളം കമ്പനികളുടെ യോഗം ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയുടെ സാന്നിധ്യത്തിൽ ചേർന്നു. സ്മാർട്ട്സിറ്റി കൊച്ചി സി.ഇ.ഒ മനോജ് നായർ, കമ്പനി സി.ഇ.ഒമാർ, വാണിജ്യ മേധാവികൾ തുടങ്ങിയവർ പെങ്കടുത്തു. പ്രളയക്കെടുതികൾ വിവരിച്ച കലക്ടർ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ സ്മാർട്ട്സിറ്റി കമ്പനികൾ പങ്കാളികളാകണമെന്ന് അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുന്നതിന് പുറമെ ജനങ്ങളുടെ നിത്യജീവിതം സാധാരണ ഗതിയിലാക്കാൻ ജില്ല ഭരണകൂടം നടത്തുന്ന പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. വീടുകളുടെ പുനർനിർമാണത്തിന് സഹായിക്കാൻ കഴിവുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ സ്വയം മുന്നോട്ടുവരണം. സഹായ പദ്ധതികളിൽ ഇരട്ടിപ്പ് വരാതിരിക്കാൻ ജില്ല ഭരണകൂടവുമായി സഹകരിച്ചായിരിക്കണം ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതെന്നും കലക്ടർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.