മൂവാറ്റുപുഴ: കളഞ്ഞുകിട്ടിയ പണം തിരികെനല്‍കി വിദ്യാർഥികള്‍ മാതൃകയായി. മുളവൂര്‍ കോട്ടയില്‍കുടിയില്‍ സ്വരൂപിെൻറയും രജിതയുടെയും മക്കളായ അർജുനും ആദി ദേവുമാണ് വഴിയിൽ കിടന്നുകിട്ടിയ 25,000 രൂപ ഉടമസ്ഥന് തിരികെനല്‍കി നാടിനുതന്നെ മാതൃകയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്ന സമയത്താണ് പുതുപ്പാടി-ഇരുമലപ്പടി റോഡില്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പിനുസമീപം റോഡരികില്‍ കിടന്ന് കുട്ടികള്‍ക്ക് പണം ലഭിച്ചത്. പണം ലഭിച്ച വിവരം കുട്ടികള്‍ മാതാവ് രജിതയെ അറിയിക്കുകയായിരുന്നു. ഉടന്‍ രജിത സമീപപ്രദേശങ്ങളിലെ വീടുകളിലും കടകളിലും വിവരമറിയിക്കുകയായിരുന്നു. ഈ സമയം വീടിന് സമീപത്തെ ഇലക്‌ട്രോണിക് റിപ്പയറിങ് സ്ഥാപനത്തിലെത്തിയ നെല്ലാട് മോളേക്കുടിയില്‍ എം.സി. മത്തായിയുടേതായിരുന്നു പണം. വിവരമറിഞ്ഞെത്തിയ മത്തായി ഇവരുടെ കൈയില്‍നിന്ന് പണം ഏറ്റുവാങ്ങുകയായിരുന്നു. അർജുന്‍ കോതമംഗലം സെൻറ് ജോര്‍ജ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർഥിയും ആദി ദേവ് മുളവൂര്‍ എം.എസ്.എം സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാർഥിയുമാണ്. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായ പിതാവ് സ്വരൂപ് ബസില്‍നിന്ന് കളഞ്ഞുകിട്ടിയ ഒരു പവെൻറ സ്വര്‍ണമാല ഉടമക്ക് തിരികെനല്‍കി മാതൃകയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.