പീഡനം; പ്രതിക്ക്​ ഏഴ്​ വർഷം തടവും പിഴയും

ആലപ്പുഴ: പീഡനക്കേസിൽ ഒാട്ടോഡ്രൈവർക്ക് ഏഴ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. എടത്വ വെട്ടത്തുപറപ്പ് വിമൽകുമാറിനെയാണ് (32) ആലപ്പുഴ ജില്ല ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. 2010 ഒക്ടോബർ 11 എടത്വായിലാണ് സംഭവം. രാത്രിയിൽ രാമങ്കരിയിൽനിന്ന് എടത്വാ ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഒാട്ടോറിക്ഷയിൽ കയറിയ യുവതിയെ എടത്വായിലെ ശ്മശാനത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. രാമങ്കരി പൊലീസാണ് അന്വേഷണം നടത്തിയത്. ബലാത്സംഗകുറ്റത്തിന് ഏഴുവർഷം തടവും കാൽലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പട്ടിക ജാതി-വർഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴസംഖ്യ യുവതിക്ക് നൽകാനാണ് ഉത്തരവ്. നേരത്തേ മറ്റൊരു പീഡന കേസിലും വിമൽകുമാറിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.