ആശുപത്രി വരാന്തയില്‍നിന്ന് മൊബൈല്‍ ഫോണുകൾ കവർന്ന രണ്ടുപേർ അറസ്​റ്റിൽ

മൂവാറ്റുപുഴ: ആശുപത്രി വരാന്തയില്‍ ചാര്‍ജ് ചെയ്യാന്‍ െവച്ചിരുന്ന മൊബൈല്‍ ഫോണുകൾ മോഷ്്ടിച്ച രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്്റ്റ് ചെയ്തു. വയനാട് കണിയാംമ്പറ്റ കുഴിയില്‍ വീട്ടില്‍ അഷ്ഫാക് (38), മൂവാറ്റുപുഴ മുടവൂര്‍ വെളിയത്തുപ്പടി പുത്തന്‍പുരയില്‍ സുനില്‍കുമാര്‍ (45) എന്നിവരെയാണ് അറസ്്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ച 12.30ഓടെ മൂവാറ്റുപുഴ ഗവ. ആശുപത്രിയിലാണ് മോഷണം. പ്രസവ വാര്‍ഡി​െൻറ വരാന്തയില്‍ ചാര്‍ജ് ചെയ്യാന്‍ െവച്ചിരുന്ന പിറവം പാലച്ചുവട് പുളിക്കാമറ്റം വിബിൻ, രോഗികളുടെ സഹായികളായ മണീട് നെച്ചൂര്‍ കടുങ്ങാച്ചിറയില്‍ ഉണ്ണിക്കുട്ടൻ, നാടുകാണി കോട്ടേക്കുടി ബേസിൽ എന്നിവരുടെ മൊബൈലുകളുമാണ് മോഷ്്ടിച്ചത്. ചാര്‍ജ് ചെയ്തിരുന്ന മൊബൈലുകളെടുക്കുന്നത് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്ത് തടഞ്ഞുെവച്ചശേഷം മൂവാറ്റുപുഴ പൊലീസിനെ അറിയിച്ച് കൈമാറുകയായിരുന്നു. ചോദ്യം ചെയ്‌തതോടെ ഇവരുടെ ൈകയില്‍നിന്ന് മൂന്ന് മൊബൈല്‍ കണ്ടെടുത്തു. അഷ്ഫാകിന് മൂവാറ്റുപുഴ സ്്റ്റേഷനില്‍ കോടതി വാറൻറ് നിലനില്‍ക്കുന്നുണ്ട്. കൂടാതെ നിരവധികേസിലെ പ്രതിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.