ആലപ്പുഴ: വെള്ളപ്പൊക്കംമൂലം പാസ്പോർട്ടുകൾ കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്തവർക്ക് ചെങ്ങന്നൂർ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ ബുധനാഴ്ച മുതൽ പ്രത്യേക ക്യാമ്പ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എല്ലാ പ്രവൃത്തിദിവസങ്ങളിലും സേവനം ലഭിക്കും. അപേക്ഷകർ ഓൺലൈനിൽ (www.passportindia.gov.in) രജിസ്റ്റർ ചെയ്ത് ആപ്ലിക്കേഷൻ റഫറൻസ് നമ്പർ എടുക്കണം. ശേഷം കേടായ പാസ്പോർട്ടും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയുമായി പാസ്പോർട്ട് സേവ കേന്ദ്രത്തിൽ എത്തണം. പാസ്പോർട്ട് തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽനിന്നുള്ള എഫ്.ഐ.ആർ അല്ലെങ്കിൽ നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണമെന്ന് എം.പി അറിയിച്ചു. എല്ലാ ജില്ലകളിൽനിന്നുള്ള അപേക്ഷകർക്കും ചെങ്ങന്നൂരിലെ ക്യാമ്പിൽ പങ്കെടുക്കാമെന്ന് എം.പി പറഞ്ഞു. ഇതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ പാസ്പോർട്ട് ഓഫിസായി കൊച്ചിൻ റീജനൽ പാസ്പോർട്ട് ഓഫിസ് തെരഞ്ഞെടുക്കണം. ബുധനാഴ്ച രാവിലെ 10ന് പ്രത്യേക പാസ്പോർട്ട് ക്യാമ്പ് ചെങ്ങന്നൂർ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എറണാകുളം റീജനൽ പാസ്പോർട്ട് ഓഫിസർ പ്രശാന്ത് ചന്ദ്രൻ ചടങ്ങിൽ പങ്കെടുക്കും. ഫോൺ: 9447731152. പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസി കോണ്‍ഗ്രസ് സഹായം ഹരിപ്പാട്: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസി കോണ്‍ഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ധനസഹായം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീടുകളിൽ കിറ്റുകള്‍ നൽകുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പുതുശേരില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ദിനേശ് ചന്ദന, ചാക്കോ പെരുമ്പാംകുഴി, കെ.ഇ. അബ്ദുൽ റഷീദ്, കെ.കെ. മുരളി, കെ. ഗോപി, സുധാമണി, തോമസുകുട്ടി, കെ.ആര്‍. രാജന്‍, കെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.