കൊച്ചി: ''എെൻറ കാർ ലേലം ചെയ്യാൻ ഞാൻ തീരുമാനിച്ചു. വിറ്റുകിട്ടുന്ന തുക പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകും. ഇനി ഞാൻ ഉപയോഗിക്കാൻ പോകുന്ന കാർ ദാ ആ കാണുന്നതാണ്''. മറൈന്‍ഡ്രൈവിലെ വരാപ്പുഴ അതിരൂപത ആസ്ഥാനത്തിന് മുന്നില്‍ മാരുതി ഇഗ്‌നിസ് കാറിനുനേരെ വിരൽചൂണ്ടി ചിരിച്ചുകൊണ്ട് ആര്‍ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പ്രളയദുരിതം കണ്ടറിഞ്ഞാണ് ബിഷപ് കാർ ലേലം ചെയ്യാൻ തീരുമാനിച്ചത്. രൂപതയുടെ സേവനവിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി സദാ സേവന സന്നദ്ധരായി രംഗത്തുണ്ട്. സൊസൈറ്റിയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ആർച് ബിഷപ് തെൻറ ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. വെള്ളമിറങ്ങിത്തുടങ്ങിയപ്പോള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദുരിതം നേരില്‍ കാണാന്‍ ഇടയായതോടെയാണ് തെൻറ ആഡംബര വാഹനം ഇനി ഉപയോഗിക്കുന്നിെല്ലന്ന തീരുമാനം എടുത്തത്. വാഹനം ലേലം ചെയ്ത് ലഭിക്കുന്ന തുക പ്രളയമേഖലയിൽ വീടുകൾ നിർമിക്കുന്നതിനാവും ഉപയോഗപ്പെടുത്തുക. രൂപതയിെല വൈദികരുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസത്തിന് നീക്കിവെക്കും. ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവുചുരുക്കി നടത്തണമെന്നും മിച്ചം െവക്കാവുന്ന തുക പുനരധിവാസ പദ്ധതികള്‍ക്ക് വകയിരുത്തണമെന്നും കഴിഞ്ഞദിവസം പള്ളികളില്‍ ആര്‍ച് ബിഷപ്പിെൻറ ഇടയലേഖനം വായിച്ചിരുന്നു. ഒ.എൽ.എക്സ് ആപ്ലിക്കേഷനിൽ കാറിെൻറ വിശദവിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബിഷപ് ഹൗസ് അറിയിച്ചു. കാർ ലേലത്തിന് വെച്ചതറിഞ്ഞ് ആർച് ബിഷപ് ഹൗസിൽ നിരവധിപേർ അന്വേഷിച്ചെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ കാർ കാണാനും വില പറയാനും സമയം ഒരുക്കിയിരുന്നു. വാഹനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്. 25 ലക്ഷം രൂപയാണ് അടിസ്ഥാനവില കണക്കാക്കിയിരിക്കുന്നത്. ബിഷപ്പിെൻറ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് ഒന്നര വർഷം മുമ്പ് രൂപത വാങ്ങിയതാണ് ഇൗ വാഹനമെന്ന് അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.