ആലപ്പുഴ: പ്രളയക്കെടുതി പരിഹരിക്കുന്നതിന് ഹ്രസ്വ-ദീർഘകാല നടപടി സ്വീകരിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ശബരിമല സീസൺ ആരംഭിക്കുന്നതിനുമുമ്പ് സഞ്ചാരതടസ്സം നീക്കണമെന്നും ഇത്തരം പണി ഏറ്റെടുത്തുനടത്താൻ ചെറുകിട-ഇടത്തരം കരാറുകാർ തയാറാണെന്നും സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആയിരക്കണക്കിന് കോടികൾ മുടക്കി യന്ത്രങ്ങളും മറ്റും സമ്പാദിച്ചിട്ടുള്ള ചെറുകിട-ഇടത്തരം കരാറുകാരെ ഉൾക്കൊള്ളുന്നവിധം ടെൻഡർ ക്രമീകരിക്കുന്നിെല്ലങ്കിൽ സാമ്പത്തിക കെണിയിൽപെട്ട് ആയിരങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും. തദ്ദേശീയ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും പട്ടിണിയിലാകും. സൂക്ഷ്മതയോടെ തയാറാക്കുന്ന രൂപകൽപനയുടെയും അടങ്കലുകളുടെയും അടിസ്ഥാനത്തിൽ മാത്രമാവണം റോഡ്-കെട്ടിട പുനർനിർമാണം. എ.സി റോഡിെൻറ തകർച്ച ശരിയായ പര്യവേക്ഷണമില്ലാതെ ഉണ്ടാക്കിയ രൂപകൽപനയുടെ ഫലമാണ്. ഫ്ലഡ് ലെവൽപോലും ശരിയായി നിർണയിക്കാതെയാണ് റോഡ് നിർമിച്ചത്. മുഹമ്മദ് ഇസ്മയിൽ, എം.എസ്. നൗഷാദ് അലി, ഷാഹുൽ ഹമീദ്, ബാബു ദേവസ്യ, കെ. രഘുനാഥൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.