പ്രളയക്കെടുതിയില്‍ പമ്പ കോളജിന് കോടികളുടെ നഷ്​ടം

മാന്നാര്‍: പമ്പ നദീതീരത്ത് സ്ഥിതിചെയ്യുന്ന പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജിന് പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടം. കെമിസ്ട്രി, ബോട്ടണി, സുവോളജി വിഭാഗങ്ങളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലാബ് ഉപകരണങ്ങള്‍ നശിച്ചു. ഇംഗ്ലീഷ്, ഇക്കണോമിക്‌സ് വിഭാഗങ്ങളിലെയും കമ്പ്യൂട്ടറുകൾ, ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍, സ്‌പോർട്സ് ഉപകരണങ്ങള്‍, മേശ, കസേര, കട്ടില്‍, രജിസ്റ്ററുകള്‍, ലൈബ്രറിയിലെ ബുക്കുകള്‍, പുസ്തകങ്ങള്‍ എന്നിവ നശിച്ചു. അക്രഡിറ്റേഷ​െൻറ ഭാഗമായി വിവിധ വിഭാഗങ്ങള്‍ നിര്‍മിച്ച പൂന്തോട്ടങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകിയതിനാല്‍ വൈദ്യുതി നിലച്ച് കിണറുകളിലെ പമ്പിങ് സംവിധാനം തകരാറിലാവുകയും ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തു. പ്രളയത്തില്‍ നശിച്ച ഡിപ്പാര്‍ട്മ​െൻറുകള്‍, ലൈബ്രറി, ലാബ്, ഓഡിയോ വിഷ്വല്‍ തുടങ്ങിയവ ശുചീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗവും അധ്യാപകരും വിദ്യാര്‍ഥികളും എൻ.സി.സി, എൻ.എസ്.എസ് വിഭാഗങ്ങളും തീവ്രയജ്ഞമാണ് നടത്തുന്നതെന്നും കോളജി​െൻറ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും പ്രിന്‍സിപ്പല്‍ ഡോ. എസ്. ജോയി പറഞ്ഞു. രേഖകള്‍ തിരികെ നല്‍കി ദമ്പതികൾ മാന്നാർ: മത്സ്യവ്യാപാരം നടത്തുന്ന ദമ്പതികള്‍ നഷ്ടപ്പെട്ട രേഖകള്‍ ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി. തിരുവല്ല കുറ്റപ്പുഴ തുകലശേരി പഴവേലില്‍ പടിഞ്ഞാറേതില്‍ ജോസഫ് ജോണ്‍ (55), ഭാര്യ സാലമ്മ ജോസഫ് (44) എന്നിവരാണ് റോഡരികില്‍നിന്ന് കിട്ടിയ ബ്രീഫ്‌കേസ് ഉടമസ്ഥന് തിരികെ നല്‍കിയത്. പാസ്‌പോര്‍ട്ട്, എയര്‍ ടിക്കറ്റ്, ആധാരം, എസ്.എസ്.എൽ.സി ബുക്ക്, ആധാര്‍, വിവിധ പാസ്ബുക്കുകള്‍, എൽ.െഎ.സി രേഖകള്‍ ഉള്‍പ്പെടെ വിദേശ വസ്ത്രങ്ങളും അടങ്ങിയ ബ്രീഫ്‌കേസ് തിങ്കളാഴ്ച തിരുവല്ല മത്സ്യമാര്‍ക്കറ്റിന് സമീപെത്ത റോഡരികില്‍നിന്നാണ് ലഭിച്ചത്. രേഖകളില്‍ കണ്ട മേല്‍വിലാസവും ബ്രീഫ്‌കേസും മാന്നാര്‍ പൊലീസില്‍ ദമ്പതികള്‍ ഏല്‍പിച്ചു. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ട ആഘാതത്തില്‍ വിഷമിച്ചിരുന്ന ഉടമസ്ഥന്‍ ബുധനൂര്‍ എണ്ണക്കാട് വര്‍ണയേത്ത് വീട്ടില്‍ ജയപ്രകാശിനെ (39) മാന്നാര്‍ പൊലീസ് നഷ്ടപ്പെട്ട രേഖകള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. സ്റ്റേഷനില്‍ എത്തിയ ജയപ്രകാശ് എസ്‌.ഐ കെ.എല്‍. മഹേഷ്, മുഹമ്മദ് സാലി എന്നിവരുടെ സാന്നിധ്യത്തില്‍ ബ്രീഫ്‌കേസ് ദമ്പതികളില്‍നിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.