ദുരിതാശ്വാസനിധി: നിർബന്ധപൂർവം പണം വാങ്ങരുത്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി തുക സ്വരൂപിക്കുന്നതിന് എല്ലാ ജില്ലതല മേധാവികളും ഡിപ്പാർട്മ​െൻറ് തലത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ആരിൽനിന്നും നിർബന്ധപൂർവം പണം വാങ്ങരുത്. കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലതല വകുപ്പുമേധാവികളായ 56 പേർ പങ്കെടുത്തു. ഓരോ വകുപ്പുതലവന്മാരും സർക്കാർ നിർദേശിച്ച മൂന്നുദിവസത്തെ ശമ്പളത്തിനുപുറെമ കൂടുതൽ തുക സാധ്യമായ മറ്റുമാർഗങ്ങളിലൂടെ കണ്ടെത്തണമെന്നും കലക്ടർ നിർദേശിച്ചു. ജില്ല ഭരണകൂടം ഇതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. പൊലീസ് വകുപ്പ് ജീവനക്കാരിൽനിന്ന് 90 ലക്ഷം സ്വരൂപിച്ചിട്ടുണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെപ്പറ്റി കൂടുതൽ പ്രചാരണം ജനങ്ങൾക്കിടയിൽ നടത്തണം. പഞ്ചായത്തി​െൻറ കീഴിലെ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയിൽനിന്നും തയാറുള്ളവരിൽനിന്ന്് ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കണം. 35 പഞ്ചായത്തുകളുടെ തനത് ഫണ്ട് സി.എം.ഡി.ആർ.എഫിലേക്ക് സംഭാവനയായി ലഭിക്കാൻ സാധ്യതയുള്ളതായി ജില്ല പ്ലാനിങ് ഓഫിസർ അറിയിച്ചു. ശുചിത്വമിഷൻകാർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വിറ്റ് കിട്ടുന്ന തുക നിധിയിലേക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ പറഞ്ഞു. വിവിധ വകുപ്പുകൾ യോഗം കൂടി ഇതി​െൻറ പുരോഗതി അറിയിക്കാൻ നിർദേശം നൽകി. നവകേരള ലോട്ടറിയിൽ സി.പി.ഐ പങ്കാളികളാകും ആലപ്പുഴ: പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ധനസമാഹരണത്തി​െൻറ ഭാഗമായ നവകേരള ലോട്ടറിയിൽ സി.പി.ഐ ജില്ല കൗൺസിലും പങ്കാളികളാകുമെന്ന് സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു. നറുക്കെടുപ്പിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ താൽപര്യമുള്ളവർക്ക് ഇതുമായി സഹകരിക്കാം. താൽപര്യമുള്ളവർ വാങ്ങിത്തരുന്ന ലോട്ടറി ടിക്കറ്റും പേരും സൂക്ഷിക്കും. ഒക്ടോബർ മൂന്നി​െൻറ നറുക്കെടുപ്പിൽ ലഭിക്കുന്ന സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ചൊവ്വാഴ്ച രാവിലെ 8.30ന് ആലപ്പുഴ ഫിനിഷിങ് പോയൻറിൽ മന്ത്രി പി. തിലോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.