അഞ്ചുജില്ലയിലെ കോൺഗ്രസ്​ പ്രവർത്തകർ കുട്ടനാട്​ ശുചീകരണത്തിനെത്തി

ആലപ്പുഴ: മഹാപ്രളയം അവശേഷിപ്പിച്ച കുട്ടനാട്ടിലെ മാലിന്യം നീക്കാന്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൈകോര്‍ത്തു. പ്രസിഡൻറ് എം.എം. ഹസന്‍, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവർ വീയപുരത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈനകരിയിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാവാലത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നെടുമുടിയിലും കൊടിക്കുന്നില്‍ സുരേഷ് എം.പി, ബെന്നി ബഹനാന്‍ എന്നിവര്‍ പുളിങ്കുന്നിലും കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ നീലംപേരൂരിലും തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ തലവടിയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. അഞ്ചുജില്ലയില്‍നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവിധ പഞ്ചായത്തുകളിലായി വിന്യസിച്ചായിരുന്നു ശുചീകരണം. മുന്‍ എം.എല്‍.എ ബി. ബാബുപ്രസാദ്, ഇ. സമീർ തുടങ്ങിയ ഭാരവാഹികളും മറ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, മുന്‍ എം.എല്‍.എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, കെ.കെ. ഷാജു തുടങ്ങിയവരും വിവിധ ഭാഗങ്ങളിൽ ശുചീകരണത്തിന് നേതൃത്വം നല്‍കി. നെടുമുടിയിൽ സർവിസ് സഹകരണബാങ്കി​െൻറ കൊട്ടാരം ശാഖയിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെെടയുള്ള നശിച്ച ഭക്ഷ്യവസ്തുക്കൾ നീക്കി സൊസൈറ്റി കെട്ടിടം ശുചീകരിച്ചു. ഇവ നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി. കെ.സി. വേണുഗോപാൽ എം.പിയുടെ അഭ്യർഥന പ്രകാരം കർണാടകയിൽനിന്ന് എത്തിയ അമ്പതിൽപരം വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ നിരവധിവീടുകൾ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി. പുളിങ്കുന്ന് പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിനൊപ്പം കിണറുകളും പൊതു കുളങ്ങളും ആരാധനാലയങ്ങളുടെ കിണറുകളും കുളങ്ങളും വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.