ഷാജിയുടെ ആശയം സർക്കാർ അംഗീകരിച്ചു; ഇനി വൈദ്യുതി ബില്ലും മലയാളത്തിൽ

മണ്ണഞ്ചേരി: ഇനി വൈദ്യുതി ബില്ലും മലയാളത്തിൽ ലഭിക്കും. സംസ്ഥാന വൈദ്യുതി ബോർഡ് നൽകുന്ന വൈദ്യുതി ബിൽ മലയാളത്തിൽ വേണമെന്ന ആശയം സർക്കാറിന് സമർപ്പിച്ചത് ആര്യക്കര അരങ്ങ് സോഷ്യൽ സർവിസ് ഫോറം രക്ഷാധികാരി സി.പി. ഷാജിയാണ്. വൈദ്യുതി ബിൽ മലയാളത്തിൽ ആക്കണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനായ ഷാജി വകുപ്പുമന്ത്രിക്കും മറ്റും നിവേദനം നൽകിയിരുന്നു. കലവൂർ സെക്ഷൻ പരിധിയിൽ ഒന്നാം തീയതി ബിൽ മലയാളത്തിലാക്കിയതോടെ ആശയം യഥാർഥ്യമായി. ഇപ്പോൾ ഉപഭോക്താവി​െൻറ പേരും മറ്റുവിവരങ്ങളുമാണ് മലയാളത്തിൽ ആക്കിയത്. ബില്ലി​െൻറ ഭാഗങ്ങൾ താമസിയാതെ പൂർണമായും മലയാളത്തിൽ ആകുമെന്ന് കെ.എസ്.ഇ.ബി കലവൂർ അസിസ്റ്റൻറ് എൻജിനീയർ ശ്രീകുമാർ പറഞ്ഞു. കയർ തൊഴികളികൾക്ക് കയർദിനം എന്ന ആശയം നടപ്പായത് ഷാജിയുടെ ഇടപെടലിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.