​െകാക്കെയ്​ൻ വേട്ട: വെനിസ്വേല സ്വദേശി റിമാൻഡിൽ

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ 12 കോടി രൂപയുടെ കൊക്കെയ്നുമായി പിടിയിലായ വെനിസ്വേല സ്വദേശി വിക്ടർ ഡേവിഡിനെ (24) തിങ്കളാഴ്്ച കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്് റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക്് മാറ്റി. 10 മുതൽ 15 വർഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്. ശനിയാഴ്ചയാണ് 2.7 കിലോ കൊക്കെയ്നുമായി വിക്ടർ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കൊക്കെയ്ൻ പിടികൂടുകയായിരുന്നു. ഖത്തർ എയർവേസ് വിമാനത്തിൽ ദോഹ വഴി സാവോപോളയിൽനിന്നാണ് ഇയാൾ മയക്കുമരുന്നുമായി കൊച്ചിയിൽ എത്തിയത്. ഗോവയിലേക്ക്് കൊണ്ടുപോകാനായിരുന്നു പദ്ധതി. ഇയാൾക്ക് താമസിക്കാൻ വിമാനത്താവളത്തിന് സമീപം മുറി ബുക്ക് ചെയ്തിരുന്നു. കൊച്ചിയിൽ ഇയാൾക്ക് സഹായിയായി ആരെങ്കിലും പ്രവർത്തിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. 10 മാസത്തിനുള്ളിൽ കൊച്ചി വിമാനത്താവളത്തിൽ 67 കോടി രൂപയുടെ കൊക്കെയ്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.