പള്ളിക്കര: തുടർച്ചയായ മഴയിൽ നിർമാണ, കൃഷി മേഖലകളിൽ മാന്ദ്യം നേരിട്ടതോടെ തൊഴിലാളികൾക്ക് പണി ഇല്ലാതായി. തുടർച്ചയായ മഴ മൂലം നിർമാണമേഖല സ്തംഭിച്ചതോടെ മറുനാടൻ തൊഴിലാളികളിൽ പലരും നാടുവിട്ടു. നേരേത്ത നിർമാണ സാമഗ്രികളുടെയും സിമൻറിെൻറയും വില അമിതമായി വർധിച്ചതിനെത്തുടർന്ന് നിർമാണമേഖല മന്ദഗതിയിലായിരുന്നു. വേനൽ മാറി മഴ കിട്ടിയെങ്കിലും കനത്ത മഴയിൽ കൃഷിയിടങ്ങളിൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ജാതി, വാഴ, കപ്പ, ഇഞ്ചി, ചേന മറ്റ് പച്ചക്കറികൃഷികൾക്ക് എല്ലാംതന്നെ മഴ മൂലം കനത്ത നാശമാണ് നേരിട്ടിട്ടുള്ളത്. പലയിടത്തും വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. കനത്ത മഴയായതിനാൽ ജാതിക്ക മൂപ്പെത്താതെ പൊഴിയുന്ന സ്ഥിതിയുണ്ട്. ഇലകൾ പൊഴിഞ്ഞുവീഴുന്നതിനാൽ വരുംവർഷങ്ങളിലെ വിളവ് എത്രമാത്രം ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ. റബർ മരങ്ങളിലെ ഇലകളും പൊഴിഞ്ഞുതുടങ്ങി. റബർ ടാപ്പിങ് മാസങ്ങളായി നടക്കുന്നില്ല. പണി കുറയുകയും മറുനാടൻ തൊഴിലാളികൾ നാടുവിടുകയും ചെയ്തതോടെ ചെറുകിട മേഖലകളിൽ വ്യാപാരം നേർപകുതിയായി കുറഞ്ഞതായി വ്യാപാരികളും പറയുന്നു. രാവിെലയും വൈകീട്ടും ബസുകളിലും ആളുകൾ കുറഞ്ഞതായി ബസുടമകളും പറയുന്നു. തൊഴിൽ മേഖലയിലെ മാന്ദ്യം മൂലം ടെമ്പോ, ടാക്സി, ഓട്ടോ തുടങ്ങിയ വാഹനങ്ങളുടെ ഓട്ടവും വളരെ കുറവാണ്. വരുമാനം കുറഞ്ഞതോടെ ദിവസേനയുള്ള െചലവുകൾ നടത്താൻ ബുദ്ധിമുട്ടുകയാണ് ഉടമകളും തൊഴിലാളികളും. ഇതിനിടെയാണ് ഇന്ധന വിലക്കയറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.