അമ്പലപ്പടി സ്​റ്റുഡിയോയിൽ മോഷണം

പള്ളിക്കര: അമ്പലപ്പടി ഓറഞ്ച് സ്റ്റുഡിയോയിൽ മോഷണം. രണ്ട് കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും കാമറയും രണ്ട് ലെൻസും കടയിലുണ്ടായിരുന്ന 1000 രൂപയുമാണ് മോഷണംപോയത്. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ശനിയാഴ്ച അടച്ചുപോയ സ്റ്റുഡിയോ തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കേടായ കമ്പ്യൂട്ടറി​െൻറ ഹാർഡ് ഡിസ്ക് എടുത്തിട്ടുണ്ട്. ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം. താക്കാൽകൊണ്ട് പൂട്ട് തുറന്നാണ് അകത്തുകയറിയതെന്ന് കരുതുന്നു. താഴ് പരിസരത്തെങ്ങും കണ്ടെത്താനായില്ല. തല്ലിപ്പൊളിച്ചതി​െൻറ അടയാളങ്ങളും ഇല്ല. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാളവിദഗ്ധരും പരിശോധന നടത്തി. പരിസരത്തുള്ള സി.സി ടി.വി കാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി സമാനസ്വഭാവത്തിൽ പഴങ്ങനാട് ഒരു സ്വകാര്യസ്ഥാപനത്തിൽ മോഷണശ്രമം നടന്നിരുന്നു. എന്നാൽ, പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.