കുഫോസിൽ സ്പോട്ട് അഡ്മിഷൻ

കൊച്ചി: കുഫോസിൽ ഡിപ്ലോമ ഇൻ ബ്രാകിഷ് വാട്ടർ മറൈൻ അക്വാകൾചർ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ബുധനാഴ്ച രാവിലെ 10ന് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബയോളജി ഐച്ഛിക വിഷയമായി പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.സിയാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് 10,500 രൂപയും എസ്.സി /എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്നിവർക്ക് 3,100 രൂപയുമാണ് ഒന്നാം സെമസ്റ്റർ ഫീസ്. അപേക്ഷ സമർപ്പിക്കാത്തവരെയും പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക് www.kufos.ac.in. ഫോൺ: 0484 2502587/2701085.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.