ഡോ. ആസാദ് മൂപ്പന് ഫിക്കി ലൈഫ് ടൈം അച്ചീവ്മെൻറ്​ പുരസ്​കാരം

കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് (ഫിക്കി) ഹെൽത്ത് കെയർ എക്സലൻസി​െൻറ ലൈഫ് ടൈം അച്ചീവ്മ​െൻറ് പുരസ്കാരം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന്. ആരോഗ്യ മേഖലയിൽ നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. 1987ൽ ദുബൈയിൽ ഒരു ഡോക്ടർ മാത്രമുള്ള ക്ലിനിക്കായാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് ഡോ. ആസാദ് മൂപ്പൻ തുടക്കമിടുന്നത്. ഇന്നിത് മുന്നൂറോളം സ്ഥാപനങ്ങളുള്ള ബൃഹദ്സംരംഭമാണ്. ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഡയഗ്നോസ്റ്റിക് സ​െൻററുകൾ എന്നിവയായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് ലോകമെമ്പാടും സാന്നിധ്യമുണ്ട്. 2011ൽ രാജ്യം ഡോ. ആസാദ് മൂപ്പനെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു. 2010ൽ പ്രവാസി ഭാരതീയ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാറി​െൻറ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം 2009ൽ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.