രാജ്യത്ത്​ മൊബൈൽ വരിക്കാർ 100.40 കോടി

കൊച്ചി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം ജൂലൈയിലെ കണക്കുപ്രകാരം 100.40 കോടിയായി. ജിയോ വരിക്കാരുടെ എണ്ണംകൂടി ചേർത്താണിത്. രാജ്യത്തെ ടെലികോം, ഇൻറർനെറ്റ്, സാങ്കേതികവിദ്യ മേഖലകളിലെ സംഘടനകളുടെ അപെക്സ് ബോഡിയായ സി.ഒ.എ.ഐ ആണ് കണക്ക് പുറത്തുവിട്ടത്. ഭാരതി എയർടെൽതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാവ്. 344.88 ദശലക്ഷം വരിക്കാർ. 223.34 ദശലക്ഷം വരിക്കാരുമായി വോഡഫോണാണ് രണ്ടാം സ്ഥാനത്ത്. മൊബൈൽ വരിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്നത് യു.പി ഈസ്റ്റ് സർക്കിളാണ്. ആകെ 86.74 ദശലക്ഷം വരിക്കാരാണ് ഈ സർക്കിളിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.