​ 'കേരള ഫ്ലഡ് സ്​കീ'മുമായി എൽ.ഐ.സി ഹൗസിങ് ഫിനാൻസ്

കൊച്ചി: പ്രളയദുരിതത്തിൽപെട്ട സംസ്ഥാനത്തെ സഹായിക്കാൻ എൽ.ഐ.സി ഹൗസിങ് ഫിനാൻസ് കേരള ഫ്ലഡ് സ്കീം പ്രഖ്യാപിച്ചു. പ്രളയബാധിത മേഖലകളിൽ വീടുകളുടെ പുനർനിർമാണം, അറ്റകുറ്റപ്പണി, പുതുക്കൽ തുടങ്ങിയവക്ക് 15 ലക്ഷം രൂപ വരെ വായ്പ നൽകും. ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ഏരിയ ഓഫിസുകളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പ്രതിമാസ തിരിച്ചടവ് തുക വൈകുന്നതിന് നിലവിലെ ഉപഭോക്താക്കളിൽനിന്ന് അധികചാർജ് ഈടാക്കില്ല. വൈകി അടക്കുന്നതിനുള്ള ചാർജുകളും റിക്കവറി ചാർജുകളും സെപ്റ്റംബറിൽ ഇളവ് ചെയ്തു. വിവരങ്ങൾക്ക്: www.lichousing.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.