ലെപ്രസി സാനറ്റോറിയം അന്തേവാസികൾ ദുരിതാശ്വാസ സഹായം നൽകി

ചാരുംമൂട്‌: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറനാട് ലെപ്രസി സാനറ്റോറിയം അന്തേവാസികളുടെ സംഭാവനയായ 50,001 രൂപ മന്ത്രി ജി. സുധാകരന് കൈമാറി. സാനറ്റോറിയം ഒാഡിറ്റോറിയത്തിൽ ആർ. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാനറ്റോറിയം കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് പി. കൃഷ്ണൻ നായർ ഡ്രാഫ്റ്റ് മന്ത്രിക്ക് കൈമാറി. ദുരിതബാധിതർക്കായി നൽകിയ അന്തേവാസികളുടെ സംഭാവന ഏറെ വിലപ്പെട്ടതാണെന്നുപറഞ്ഞ മന്ത്രി, അവരുടെ നല്ല മനസ്സിന് സർക്കാറിനുവേണ്ടി നന്ദിയും അറിയിച്ചു. അന്തേവാസികൾ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മന്ത്രിക്ക് കൈമാറി. ചടങ്ങിൽെവച്ച് കറ്റാനം മെഡിക്കൽ മിഷ​െൻറ സംഭാവനയായ 1,50,000 രൂപയും റേഷൻ ഡീലറായ ഷാജി അറഫയുടെ രണ്ടുമാസത്തെ കമീഷൻ തുകയായ 12,200 രൂപയും മന്ത്രിക്ക് കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാഘവൻ, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ ജി. രാജമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. കോശി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജ ഓമനക്കുട്ടൻ, ആശുപത്രി സൂപ്രണ്ട് ഡോ. പി.വി. വിദ്യ, ആർ.എം.ഒ ഡോ. വിനേഷ്, കെ. മനോഹരൻ, ചുനക്കര ജനാർദനൻ നായർ, ഇസ്മായിൽ കുഞ്ഞ്, ഡി. ശിവശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു. ജലശുദ്ധീകരണ സംവിധാനമൊരുക്കി എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥികൾ ചെങ്ങന്നൂർ: പ്രളയ ദുരന്തത്തിൽ ശുദ്ധജല ക്ഷാമത്താൽ ജീവിതം ദുസ്സഹമായ പാണ്ടനാട് ഗ്രാമത്തിന് കൈത്താങ്ങുമായി തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ഒരുപറ്റം പൂർവ വിദ്യാർഥികൾ. മണിക്കൂറിൽ 2000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചെടുക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. രണ്ടുലക്ഷം രൂപയാണ് ഇതിന് െചലവ്. പ്രളയത്തിനുശേഷം കുടിവെള്ളക്ഷാമം അതിരൂക്ഷമായി നേരിടുന്ന പാണ്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്കായി ബംഗളൂരുവിലെ തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികളുടെ സംഘടനയാണ് ജലശുദ്ധീകരണ സംവിധാനം നൽകിയത്. ഇത് പാണ്ടനാട്ടിലെ സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്ഥാപിച്ചത്. ഇവിടെ സ്ഥാപിച്ച ഹെവി ഡ്യൂട്ടി വാട്ടർ ഫിൽറ്ററിൽനിന്നുള്ള ജലം പൂർണമായും സൗജന്യമായി ആവശ്യക്കാർക്ക് ശേഖരിക്കാം. മാന്നാർ സ്വദേശിയും റിട്ട. വിങ് കമാൻഡറുമായ പരമേശ്വരനാണ് ഇത് സ്ഥാപിക്കാൻ മുൻകൈയെടുത്തത്. രേഖകൾ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിന് കൈമാറി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ടി.കെ. ചന്ദ്രചൂഡൻ നായർ, ഗ്രൂപ് ക്യാപ്റ്റൻ പി.കെ. ശ്രീകുമാർ, സ്കൂൾ പ്രഥമാധ്യാപിക, സാമൂഹിക പ്രവർത്തകനായ സജി കുട്ടപ്പൻ, അധ്യാപകർ, അനധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.