പ്രളയം തകർത്തെറിഞ്ഞത്​ അസീസി​െൻറ ജീവിതം

കാലടി: പ്രളയത്തെ തുടർന്ന് കിടപ്പാടവും ഉപജീവന മാർഗമായ കടയും നഷ്ടപ്പെട്ട മേക്കാലടി സ്വദേശി അസീസിനുമുന്നിൽ ജീവിതം ചോദ്യചിഹ്നം. വയോധികയായ മാതാവ് നബീസയും ഭാര്യ റാബിയയും വിദ്യാർഥിനികളായ രണ്ട് പെൺമക്കളും അടങ്ങിയ കുടുംബമാണ് അബ്ദുൽ അസീസിേൻറത്. 50 വർഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ പുരയിടത്തിൽ ആറടിയോളം വെള്ളം കയറി ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിലായി. നാലുദിവസത്തോളം കെട്ടിനിന്ന വെള്ളം ഇറങ്ങിയപ്പോൾ കുടുംബത്തിന് അന്തിയുറങ്ങാനുള്ള ഇടംകൂടിയാണ് ഇല്ലാതായത്. അപകടസാധ്യത മുന്നിൽ കണ്ട് ഇവർ വാടകവീട്ടിലേക്ക് മാറി. ആകെയുണ്ടായിരുന്ന ഉപജീവന മാർഗമായ ഫാൻസി കടയിലും വെള്ളം കയറി എല്ലാം നശിച്ചു. എട്ട് ലക്ഷത്തോളം രൂപയുടെ ഫാൻസി, ഗിഫ്റ്റ് സാധനങ്ങളാണ് നശിച്ചത്. ശേഷിച്ചവ ചളിയിൽ പുതഞ്ഞുപോയി. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നിരവധി ബുക്കുകളും ഉപകരണങ്ങളും വാങ്ങിവെച്ചത് പ്രളയം കൊണ്ടുപോയി. മാറിയുടുക്കാൻ വസ്ത്രങ്ങൾപോലും ഈ കുടുംബത്തിന് ബാക്കി കിട്ടിയില്ല. പിതാവി​െൻറ മരണത്തിനുശേഷം അദ്ദേഹത്തി​െൻറ ആക്രി കച്ചവടം നടത്തിവന്ന അസീസ് അതിലെ വരുമാനംകൊണ്ടാണ് അഞ്ച് സഹോദരിമാരുെട വിവാഹം നടത്തിയത്. ഇതിനെത്തുടർന്ന് ഉണ്ടായ കടബാധ്യതമൂലം വർഷങ്ങൾക്കുമുമ്പ് കട വിറ്റു. പിന്നീട് നിരവധി ജോലികളിൽ ഏർപ്പെട്ടു. 15 വർഷമായി കാലടി ജുമാമസ്ജിദ് കോംപ്ലക്സിൽ മുറി വാടകക്ക് എടുത്ത് ഫാൻസി കട നടത്തിവരുകയാണ്. ലോണെടുത്തും കൈവായ്പ വാങ്ങിയുമാണ് കട നടത്തിവന്നത്. എല്ലാം പ്രളയമെടുത്തതോടെ രോഗിയായ മാതാവി​െൻറ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുവാടക എന്നിവക്കൊക്കെ എന്തുചെയ്യുമെന്നറിയാതെ വിഷമത്തിലാണ് ഈ 52കാരൻ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.