നിർമല കോളജിലെ എൻ.സി.സി യൂനിറ്റിനെ ആദരിച്ചു

മൂവാറ്റുപുഴ: നിർമല കോളജിലെ എൻ.സി.സി കാഡറ്റുകളുടെ പ്രളയകാല സേവനങ്ങളറിഞ്ഞ് എൻ.സി.സി ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ സുനിൽ കുമാർ എൻ.വി കോളജിൽ നേരിട്ടെത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും കോളജിൽ ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്ത എൻ.സി.സി കാഡറ്റുകളെയും യൂത്ത് റെഡ്േക്രാസ് അംഗങ്ങളെയും മെമേൻറായും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ടി.എം. ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.സി.സി യൂനിറ്റി​െൻറ കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തുന്ന കോളജ് എൻ.സി.സി യൂനിറ്റ് ജേണൽ, പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് എൻ.സി.സി ഗ്രൂപ് കമാൻഡർക്ക് കൈമാറി. യൂനിറ്റി​െൻറ ജൂൺ, ജൂലൈ മാസ ജേണൽ കൃതിക് കെ. നായരും ലെഫ്റ്റനൻറ് കേണൽ ആർ. രഞ്ജിത്തും ചേർന്ന് പ്രകാശനം ചെയ്തു. ഫാ. ഫ്രാൻസിസ് കണ്ണാടൻ ചടങ്ങിന് ആശംസകൾ നേർന്നു. കോളജി​െൻറ എൻ.സി.സി ഓഫിസർ പ്രഫ. എബിൻ വിൽസൺ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.