പ്രളയക്കെടുതി നേരിടാൻ എഫ്.ഐ.ടിയും

ആലുവ: പ്രളയക്കെടുതി നേരിടാൻ സംസ്ഥാന പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയും പങ്കാളികളാകുന്നു. ഇതിന് കമ്പനിയുടെ നേതൃത്വത്തിൽ കർമസേന രൂപവത്കരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളെയാണ് സേവനത്തിന് പരിഗണിക്കുന്നത്. അർഹരെ ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തി നൽകും. പ്രളയക്കെടുതിയിൽ കേടുപാട് സംഭവിച്ച, അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുന്ന വാതിലുകൾ, ജനലുകൾ, കട്ടിലുകൾ, കസേരകൾ എന്നിവ സൗജന്യമായി നന്നാക്കി നൽകും. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ എട്ടിന് ചൂർണിക്കര മാടത്താഴം എസ്.സി എസ്.ടി കോളനിയിൽ നടക്കും. സീനിയർ ചാർട്ടേഡ് അക്കൗണ്ടൻറ് എ. മോഹനൻ ചെയർമാനും എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ ജനറൽ കൺവീനറുമായാണ് കർമസേന പ്രവർത്തിക്കുന്നത്. എഫ്.ഐ.ടി എം.ഡി ഹരോൾഡ് നിക്കോൾസൺ എക്സിക്യൂട്ടിവ് കൺവീനറും സുരേഷ് നാരായണൻ ചീഫ് കോഒാഡിനേറ്ററുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.