കൊച്ചി: പ്രളയത്തിലേക്ക് കേരളത്തെ തള്ളിവിട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് വൈദ്യുതിമന്ത്രി എം.എം. മണിയും ജലവിഭവമന്ത്രി മാത്യു ടി. തോമസും രാജിവെക്കണമെന്ന് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മാത്യു കുഴൽനാടൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മന്ത്രിമാരെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗുരുതര വീഴ്ചയാണ് ഇവർ വരുത്തിയത്. മന്ത്രിമാരെയും ഇവരുടെ അനാസ്ഥക്ക് കൂട്ടുനിന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റിനിര്‍ത്തി ഇക്കാര്യത്തില്‍ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണം. കാലാവസ്ഥ പ്രവചനം വഴിതെറ്റിക്കുന്നതായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, ആഗസ്റ്റ് ആദ്യവാരം മുതല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പ്രളയം സംബന്ധിച്ച് പ്രഫഷനല്‍ കോണ്‍ഗ്രസ് ആധികാരിക പഠനം നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ഡാം മാനേജ്മെൻറിെൻറ വീഴ്ച കൊണ്ടാണ് ഇത്രയും വലിയ പ്രളയമുണ്ടായതെന്ന് യു.എന്‍ മുന്‍ പ്രതിനിധി എം.പി. ജോസഫ് പറഞ്ഞു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് അടിയന്തര ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം അവഗണിച്ചതാണ് മഹാദുരന്തത്തില്‍ കലാശിച്ചത്. 2017 ജൂലൈയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഡാം ബ്രേക്ക് വിശകലനം നടത്തുന്നതിലും കേരളം വീഴ്ചവരുത്തി. അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ഓപറേഷന്‍ മാനുവല്‍ ഇല്ലാതെപോയതും ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.