കൊച്ചി: ആൽബർട്യൻ ഇൻറർനാഷനൽ ഓപൺ ഫിഡെ റേറ്റഡ് ശനിയാഴ്ച മുതൽ ആരംഭിക്കും. സെൻറ് ആൽബർട്സ് കോളജിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പങ്കെടുക്കും. അഞ്ചിന് വൈകീട്ട് മൂന്നിന് സമ്മാനദാനം നടക്കുമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എം.എൽ. ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഗ്നാസിെൻറ ഓണാഘോഷത്തുക പ്രളയബാധിതർക്ക് കൊച്ചി: അഖില ഗുജറാത്ത് നായർ അസോസിയേഷൻ ഫോർ സർവിസസ് (അഗ്നാസ്) ഓണാഘോഷപരിപാടികൾക്ക് മാറ്റിവെച്ച തുക പ്രളയബാധിതർക്ക് വിനിയോഗിക്കുെമന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. പ്രളയത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഭാരവാഹികൾ സന്ദർശിച്ചു. ഇവിടെയുള്ളവർക്ക് അവശ്യസാധനങ്ങളും സാമ്പത്തികസഹായവും നേരിട്ട് കൈമാറും. കൂടാതെ, ദുരിതാശ്വാസ പ്രവർത്തനത്തിനിെട മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രവർത്തനങ്ങൾക്കിടയിൽ പരിക്കേറ്റവർക്കും ധനസഹായം നൽകും. കൊച്ചിയിലെ കേരള മർച്ചൻറ് ചേംബർ ഓഫ് േകാമേഴ്സ്, എൻ.എൻ.എസ് എന്നിവയുമായി സഹകരിച്ചാണ് സഹായം കൈമാറുന്നത്. അഗ്നാസ് പ്രസിഡൻറ് വേണു ജി. നായർ, ജനറൽ സെക്രട്ടറി മുരളി എസ്. നായർ, മുൻ പ്രസിഡൻറ് ജയേഷ് മേനോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.