ആലുവ: കീഴ്മാട് സർവിസ് സഹ. ബാങ്ക് ദുരിതബാധിതരെ സഹായിക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് വെൽഫെയർ പാർട്ടി കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് നജീബ് പെരിങ്ങാട്ട് ആവശ്യപ്പെട്ടു. പ്രളയബാധിതർക്ക് പല സഹ. ബാങ്കുകളും പലിശരഹിത വായ്പകളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കീഴ്മാട് സഹ. ബാങ്കും സഹായഹസ്തങ്ങളുമായി മുന്നോട്ടുവരണമെന്നും അഭ്യർഥിച്ചു. പ്രളയബാധിതർക്ക് സാന്ത്വനവുമായി കാഞ്ഞങ്ങാട് ജില്ല ആശുപത്രി ആലുവ: പ്രളയബാധിതർക്ക് സാന്ത്വനവുമായി കാഞ്ഞങ്ങാട് ജില്ല ആശുപത്രിസംഘം ആലുവയിൽ. എടത്തലയിലെ പ്രളയംബാധിച്ച വിവിധ പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുമായി കാഞ്ഞങ്ങാട്ടുനിന്നാണ് ജില്ല ആശുപത്രി ജീവനക്കാർ, നഴ്സിങ് വിദ്യാർഥികൾ എന്നിവരടങ്ങിയ സംഘം എത്തിയത്. മാരിയിൽ, ചാലെ പള്ളി, മണലിമുക്ക് പ്രദേശങ്ങളിലെ ദുരന്തബാധിതർക്ക് വീട്ടുപകരണങ്ങൾ, വസ്ത്രം എന്നിവ കൈമാറി. സംഘത്തോടൊപ്പം എറണാകുളം ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ, സേവന ലൈബ്രറി സെക്രട്ടറി ഒ.കെ. ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, വാർഡ് അംഗം റുഖിയ റഷീദ്, എം.പി. നിത്യൻ, എ.എ. സഹദ്, ഷാനൂസ്, സലാം, മണി എന്നിവരും ഉണ്ടായിരുന്നു. കൂടുതൽ സഹായം നൽകുമെന്ന ഉറപ്പുനൽകിയാണ് ജില്ല ആശുപത്രി ഉദ്യോഗസ്‌ഥൻ സേതുമാധവെൻറ നേതൃത്വത്തിൽവന്ന സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.