ആലുവ: പെരിയാർ വിഴുങ്ങിയ . മരുഭൂമിയിൽനിന്ന് നാട്ടിൽ ബലിപെരുന്നാൾ അവധിക്കെത്തിയ കാസർകോട് കാഞ്ഞങ്ങാട് ബദരിയ നഗറിലെ ചെറുപ്പക്കാരാണ് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ചളിയും മാലിന്യവും നീക്കാനെത്തിയത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് നൽകാനുള്ള ഭക്ഷ്യവസ്തുക്കളും ഇവർ കൊണ്ടുവന്നു. ഏറ്റവും നിർധന കുടുംബങ്ങളിൽ ഇവ എത്തിച്ചു. ആലുവ ജലശുദ്ധീകരണശാലക്ക് താഴെയുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനം നടന്നത്. എസ്.കെ.എസ്.എസ്.എഫ് 'വിഖായ' പ്രവർത്തകരാണിവർ. യു.എ.ഇയിലെ പ്രവാസി ഷെരീഫ് ഉസ്മാനാണ് സംഘത്തെ നയിക്കുന്നത്. എച്ച്. ഹാരിസ് (ബഹ്റൈൻ), കെ. ഉസ്മാൻ (ഖത്തർ), എ.വി. മുഹമ്മദ് അഷ്കർ (കുവൈത്ത്), വി. ജാബിർ (ഇൻറീരിയൽ ഡിസൈനർ) എന്നിവരും സംഘത്തിലുണ്ട്. ഇവരിലെ ഭൂരിഭാഗംപേരും സെപ്റ്റംബർ അഞ്ചിന് മുമ്പ് വിദേശത്ത് തിരിച്ചുപോകേണ്ടവരാണ്. രജിസ്ട്രാർ വകുപ്പിെൻറ രേഖകൾ പൂർണമായും നശിച്ചു ആലുവ: ജലപ്രളയംമൂലം ആലുവ താലൂക്ക് സഹ. രജിസ്ട്രാർ ഓഫിസിലെ രേഖകൾ മുഴുവൻ നശിച്ചു. ഇത് സഹകരണ സ്‌ഥാപനങ്ങൾക്ക് തിരിച്ചടിയാകും. ആലുവ മിനിസിവിൽസ്‌റ്റേഷന് സമീപത്ത് പ്രവർത്തിക്കുന്ന ഓഫിസ് പൂർണമായും വെള്ളത്തിലായിരുന്നു. ഫയലുകൾ, രേഖകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയെല്ലാം നശിച്ചിട്ടുണ്ട്. ആലുവ താലൂക്ക് പരിധിയിലെ സഹകരണ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ അടക്കമുള്ള മുഴുവൻ രേഖകളും ഈ ഓഫിസിന് കീഴിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.