മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ വെള്ളപ്പൊക്ക ദുരിധബാധിതര്‍ക്കുള്ള ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. താലൂക്കിന് കീഴില്‍ 9630 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും, വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിച്ചവര്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. വെള്ളം കയറിയ പഞ്ചായത്തിലെ പ്രസിഡൻറുമാരുടെ നേതൃത്വത്തില്‍ ദുരിതമേഖലകളിലെ വാര്‍ഡ് അംഗങ്ങള്‍ തയാറാക്കിയ ലിസ്റ്റ് പ്രകാരമാണ് കിറ്റുകള്‍ അതത് പ്രദേശങ്ങളിൽ നല്‍കിയത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭയില്‍ 2811 കിറ്റുകളും, വാളകം പഞ്ചായത്തില്‍ 1159 കിറ്റുകളും പായിപ്ര 991 കിറ്റുകളും, മാറാടി -574, ആയവന -768, ആരക്കുഴ-228, ആവോലി -468, മഞ്ഞള്ളൂര്‍ -91, പൈങ്ങോട്ടൂര്‍ -81, പോത്താനിക്കാട് -70 അടക്കം -7241 വിതരണം ചെയ്തത്. പിറവം നിയോജക മണ്ഡലത്തില്‍ പിറവം നഗരസഭയില്‍ -1210, രാമമംഗലം പഞ്ചായത്തില്‍ 629 കിറ്റുകളും, മണീട് -242, മേമ്മുറി -285, ഓണക്കൂര്‍ -ഒമ്പത്, തിരുമാറാടി -14 അടക്കം 2389 കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം പൂര്‍ത്തിയായതോടെ ദുരിതബാധിതരുടെ നാശനഷ്്ട കണക്കെടുപ്പിന് തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.