ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികളുടെ വക 25,000

em kkm 1 കൂത്താട്ടുകുളം: കുട്ടികൾ കൊണ്ടുവന്ന ഒന്നും രണ്ടും രൂപകളുടെ കൂട്ടങ്ങൾ ഒന്നുചേർന്നപ്പോൾ കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് 25,000 രൂപ. ആഘോഷങ്ങളും മിഠായി വാങ്ങലും ഒഴിവാക്കിയാൽ നിങ്ങൾക്ക് മിച്ചംവരുന്ന തുക ദുരിതാശ്വാസത്തിന് നൽകണമെന്ന ആഹ്വാനപ്രകാരമാണ് കുട്ടികൾ തുക സമാഹരിച്ചത്. ഓണസദ്യ ഒഴിവാക്കി കഴിഞ്ഞയാഴ്ച ദുരിതാശ്വാസ ക്യാമ്പിൽ 750 പേർക്ക് ഭക്ഷണവും 750 കിലോ അരിയും 5000 രൂപയുടെ സാധനങ്ങളും നഗരസഭയിലെ അമ്പതോളം പാലിയേറ്റിവ് രോഗികൾക്ക് ഓണക്കിറ്റും വസ്ത്രങ്ങളും നൽകിയിരുന്നു. നഗരസഭ ചെയർമാൻ പി.സി. ജോസ് ചെക്ക് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി, മനോജ് നാരായണൻ, ടി.വി. മായ, ജെസി ജോൺ, എം.ടി. സ്മിത എന്നിവർ പ്രസംഗിച്ചു. അനുബന്ധ സൗകര്യങ്ങളുമായി രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സംഘം സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.