ദുരിതാശ്വാസം നൽകുന്ന നടപടികളിൽ അവ്യക്തത; അർഹർ അങ്കലാപ്പിൽ

അരൂർ: പ്രളയബാധിതർക്ക് ദുരിതാശ്വാസം നൽകുന്ന നടപടികളിൽ അവ്യക്തത നിറഞ്ഞതോടെ അർഹർ അങ്കലാപ്പിൽ. വില്ലേജ് ഒാഫിസിൽനിന്ന് ബി.എൽ.ഒ ചാർജുള്ള ഉദ്യോഗസ്ഥൻ വഴിയാണ് തെളിവെടുപ്പെന്നാണ് ആദ്യം അറിഞ്ഞത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നായി പിന്നീട്. എന്നാൽ, വെള്ളം കയറിയ വീടുകളിൽത്തന്നെ താമസിച്ചവർക്കും മറ്റ് വീടുകളിൽ അഭയം തേടിയവർക്കും ആനുകൂല്യം ലഭിക്കുമെന്ന് വീണ്ടും തീരുമാനം തിരുത്തി. ഇപ്പോൾ നേരിട്ട് വീടുകളിലെത്തി വിവരശേഖരണം നടത്തി മാത്രമേ ആനുകൂല്യ വിതരണമുണ്ടാകൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനിടെ, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 5000 രൂപ അധികമായി ലഭിക്കുമെന്ന് പ്രചാരണം വന്നു. ഇതിനുള്ള രേഖകൾ ബ്ലോക്ക് ഒാഫിസിലെ പട്ടികജാതി വികസന ഓഫിസിൽ ശേഖരിക്കുകയും ചെയ്തതോടെ ജനറൽ വിഭാഗത്തിൽനിന്ന് പട്ടികജാതി വിഭാഗക്കാരെ ഒഴിവാക്കിയെന്നും പ്രചരിപ്പിക്കപ്പെട്ടു. ക്യാമ്പിലെത്തിയവരുടെ വിവരശേഖരണത്തിലും കൃത്യത ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്തായാലും ആനുകൂല്യങ്ങൾക്കുള്ള നടപടികൾ കൃത്യമായി അറിയാത്തതുമൂലം നെട്ടോട്ടത്തിലാണ് ദുരിതബാധിതർ. സ്റ്റോപ് മെമ്മോ നൽകിയ സീഫുഡ് ഫാക്ടറികൾ പ്രവർത്തിച്ചെന്ന് പരാതി അരൂർ: കായൽ മലിനീകരണമുണ്ടാക്കുന്നു എന്ന പരാതിയിൽ സ്റ്റോപ്പ് മെമ്മോ നൽകിയ അരൂർ സീഫുഡ് പാർക്കിലെ ചില യൂനിറ്റുകൾ വെള്ളിയാഴ്ച പ്രവർത്തിച്ചെന്ന് പരാതി. പാർക്കിലെ പത്ത് യൂനിറ്റുകളുടെയും പ്രവർത്തനം നിർത്തിവെക്കാനായിരുന്നു അരൂർ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്. ഇത് നോട്ടീസായി കമ്പനിപ്പടിക്കൽ പതിക്കുകയും ചെയ്തു. എന്നാൽ, നിർദേശം അനുസരിക്കാതെ ഒന്ന് രണ്ട് യൂനിറ്റുകൾ പ്രവർത്തിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി കമ്പനികളെ വിളിച്ച് പ്രവർത്തനം നിർത്തിവെക്കാൻ കർശന നിർദേശം നൽകി. സീഫുഡ് പാർക്കിലെ വളപ്പിൽത്തന്നെയാണ് സീലാമ്പി​െൻറയും പ്രവർത്തനം. ശുചീകരണ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സീലാമ്പിനെ കൂടി അടച്ചുപൂട്ടുന്ന നിലയിൽ പ്രധാന കവാടം അടക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. റേഷൻകടയിൽ അരിയും പഞ്ചസാരയും ലഭ്യമാക്കണം ചേർത്തല: ആഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള അരിയും മണ്ണെണ്ണയും റേഷൻ കടകളിൽ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസത്തെ വിതരണത്തിനുള്ള മണ്ണെണ്ണ ഒരോ കടക്കും 35 ലിറ്റർ മുതൽ 100 ലിറ്റർ വരെയും പൊതുവിഭാഗത്തിനുള്ള അരി 11 ക്വിൻറൽ മുതൽ മൂന്ന് ക്വിൻറൽ വരെയും കുറച്ചാണ് സിവിൽ സപ്ലൈസിൽനിന്ന് വ്യാപാരികൾക്ക് അനുവദിച്ചത്. ഇതുകാരണം മുഴുവൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണയും അരിയും വിതരണം ചെയ്യുവാൻ വ്യാപാരികൾക്ക് കഴിയുന്നില്ലെന്നും സംസ്ഥാന വൈസ് പ്രസി‍ഡൻറ് തൈക്കൽ സത്താർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.