ലഹരിവിരുദ്ധ സന്ദേശപ്രചാരണം ഇന്ന്​

ആലപ്പുഴ: എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ പ്രചാരണം വ്യാഴാഴ്ച ജില്ലയിൽ നടക്കും. സംസ്ഥാന ലഹരി വർജന മിഷൻ-വിമുക്തി മിഷനാണ് നേതൃത്വം വഹിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ലോക പുകയിലവിരുദ്ധ ദിനത്തി​െൻറ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.കെ. നാരായണൻകുട്ടി നിർവഹിക്കും. ലഹരിവിരുദ്ധ പ്രതിജ്ഞയും ചെറുകഥ രചന മത്സരവും നടക്കും. ചേർത്തല താലൂക്കിൽ ചേർത്തല എക്സൈസ് സർക്കിൾ ഓഫിസും ചേർത്തല സർവിസ് ക്ലബും സംയുക്തമായി പുകയിലവിരുദ്ധ ബൈക്ക് റാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കും. ലഹരിവിരുദ്ധ ബൈക്ക് റാലി ചേർത്തല മുനിസിപ്പൽ ചെയർമാൻ ഐസക് മാടവന ഫ്ലാഗ് ഓഫ് ചെയ്യും. പുന്നപ്ര ജങ്ഷനിൽ നടക്കുന്ന പരിപാടിയിൽ പുന്നപ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ജുനൈദ് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് എച്ച്. ഷീജ ദീപം തെളിക്കും. കുടുംബസംഗമവും പഠനോപകരണ വിതരണവും ആലപ്പുഴ: ജില്ല ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലിനിയേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ വാർഷിക കുടുംബ സംഗമവും പഠനോപകരണ വിതരണവും നടന്നു. ജില്ല സെക്രട്ടറി ഒ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.എം. സുശീലൻ അധ്യക്ഷത വഹിച്ചു. യൂനിയൻ അംഗത്വ വിതരണം വി.കെ. തങ്കപ്പൻ നിർവഹിച്ചു. കൺവീനർ ജി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.