ആലപ്പുഴ: കെവിെൻറ മരണത്തിന് പിന്നിലെ ഗുഢാലോചനയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. മുല്ലക്കല്‍ ജങ്ഷനിലൂടെ ഔട്ട്‌പോസ്റ്റ് ജങ്ഷനില്‍ എത്തിയാണ് ഉപരോധിച്ചത്. കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിന്‍ എ. പുതിയിടം അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ എ.കെ. അഖില്‍ കൃഷ്ണന്‍, വിശാഖ് പത്തിയൂര്‍, സരുണ്‍ റോയി, എ.ഡി. തോമസ്, ഗോകുല്‍, വിവേക് പ്രകാശ്, അനന്ത നാരായണന്‍, അനൂപ് പതിനഞ്ചുതെങ്ങില്‍, ബിലാല്‍ കരുകുന്നേല്‍, ഹിലാല്‍ ബാബു, എന്‍.ജെ. അനന്തു, അര്‍ജുന്‍ ആര്യക്കരവെളി എന്നിവര്‍ സംസാരിച്ചു. അരൂർ-ഇടക്കൊച്ചി പാലം ജീർണാവസ്ഥയിൽ അരൂർ: അരൂർ-ഇടക്കൊച്ചി പാലം ജീർണാവസ്ഥയിലായിട്ട് നാളുകൾ കഴിഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. പാലത്തിെൻറ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ പാലം തകർന്നുകൊണ്ടിരിക്കുന്നു. ഇരു ഭാഗങ്ങളിലും വൃക്ഷങ്ങൾ വളരുകയാണ്. ഇവ വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ല. 1960ൽ നിർമിക്കുമ്പോൾ ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏക പാലമായിരുന്നു ഇത്. ആദ്യം പോർട്ട് ട്രസ്റ്റിെൻറ ചുമതലയിലായിരുന്ന പാലം പിന്നീട് ജി.സി.ഡി.എയുെടയും കൊച്ചി കോർപറേഷെൻറ ചുമതലയിലായി. ഒടുവിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. എന്നാൽ, ആർക്കും പാലത്തിനുമേൽ ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണ് ഇന്ന്. നടപ്പാതയും തകർന്നനിലയിലാണ്. സ്ലാബുകൾക്കിടയിലെ വിടവുകളും വലുതായതോടെ കാൽനടക്കാർക്ക് ഭീഷണിയായി നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.