ആലപ്പുഴ: ശമ്പള വർധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. സഹകരണ ബാങ്കുകളും ഗ്രാമീൺ ബാങ്കുകളും മാത്രമാണ് പ്രവർത്തിക്കുന്നത്. പണം ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ-മൊബൈൽ ബാങ്കിങ് സംവിധാനങ്ങൾ, എ.ടി.എം എന്നിവ പൂർണമായും നിശ്ചലമായി. ചുരുക്കം ചില എ.ടി.എമ്മുകളിൽ മാത്രമാണ് പണം അവശേഷിക്കുന്നത്. അത് ഏതുനിമിഷവും തീരാൻ ഇടയുണ്ട്. മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കുമെന്ന് സൂചനയുണ്ട്. 21 പൊതുമേഖല ബാങ്കുകളിലെയും 12 സ്വകാര്യ മേഖല ബാങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കുന്നത്. ഏഴ് വിദേശ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്ക് നടത്തുന്നുണ്ട്. പണിമുടക്കിെൻറ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിൽ ജീവനക്കാർ പ്രതിഷേധ യോഗങ്ങളും പ്രകടനവും നടത്തി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കനറ ബാങ്ക് ശാഖക്ക് മുന്നിൽ ധർണ നടത്തി. എ.എം. ആരിഫ് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് എ. ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല കൺവീനർ വി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജി. അനന്തകൃഷ്ണൻ, ആർ. രാമചന്ദ്രവാര്യർ, ജോസഫ് ജയിംസ്, കെ.യു. നിസാർ അഹമ്മദ്, രമേശൻ, വി.ബി. പദ്മകുമാർ, പി.ജി. ജ്യോതിഷ് കുമാർ, ബി. മുരളീധരൻ, എസ്. സുരേഷ്, എസ്. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു. കെവിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം ആലപ്പുഴ: കെവിെൻറ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും ഭാര്യ നീനുവിന് സർക്കാർ ജോലിയും നൽകണമെന്ന് ഓൾ കേരള പട്ടികജാതി പട്ടികവർഗ ഐക്യവേദി സംസ്ഥാന ചെയർമാൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. കെവിെൻറ കൊലപാതകത്തിൽ പട്ടികവിഭാഗക്കാരും പരിഭ്രാന്തിയിലാണ്. ഇതിന് കൂട്ടുനിന്ന കുറ്റക്കാരായ പൊലീസുകാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് പ്രധാന പ്രതികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.