വൻ വിജയം ഉറപ്പ് --വിജയകുമാർ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയം ഉറപ്പാണെന്ന് സ്ഥാനാർഥി ഡി. വിജയകുമാർ. പ്രതികൂല കാലാവസ്ഥയിലും ആവേശത്തോടെ ജനം വോട്ട് ചെയ്യാനെത്തിയത് അതിെൻറ തെളിവാണ്. ഇരിങ്ങാലക്കുടയിലും കോട്ടയത്തും നടന്ന അറുകൊലകൾ ജനങ്ങളെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. തൃപ്പെരുംതുറയിൽ ബൂത്ത് സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിൽ സി.പി.എം - കോൺഗ്രസ് അവിശുദ്ധ ബന്ധം -ശ്രീധരൻപിള്ള ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണവുമായി ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള. മണ്ഡലത്തിെൻറ വിവിധ ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ സ്വയം ദുർബലമായി മാറിക്കൊടുത്തു. ഇത് ആസൂത്രിതമാണ്. ഹരിപ്പാടിെൻറ ഉപകാരസ്മരണയാണ്. ദേശീയതലത്തിലെ നീക്കത്തിെൻറ ഭാഗമായി വേണം ഇതിനെ കാണാൻ. ഇതിന് പിന്നിൽ എ.കെ. ആൻറണിയാണെന്നും ശ്രീധരൻപിള്ള ചെങ്ങന്നൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.