ചെങ്ങന്നൂർ: കൊട്ടിക്കലാശ ദിനത്തിൽ ചെങ്ങന്നൂർ നഗരത്തിൽ അവസാനവട്ട വോട്ട് അഭ്യർഥനയുമായി കടന്നുവന്ന എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ ഭാര്യ ക്രിസ്റ്റീന പുലിവാൽ പിടിച്ചു. വോട്ട് അഭ്യർഥന പുരോഗമിക്കുന്നതിനിടെ എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫിസിന് മുന്നിലെത്തിയപ്പോൾ വർഷങ്ങളായി പരിചയമുള്ള ശ്രീധരൻ പിള്ളയുടെ സഹോദരൻ രാമചന്ദ്രൻ പിള്ളയെ കണ്ട് കുശലം പറഞ്ഞതാണ് ഇവരെ വെട്ടിലാക്കിയത്. ഇതുകണ്ട ആരോ ചിത്രമെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എഫ്.ബി പോസ്റ്റ് ഇങ്ങനെ: 'ശ്രീധരൻ പിള്ളക്ക് വിജയാശംസ നേർന്ന് സജി ചെറിയാെൻറ ഭാര്യ ക്രിസ്റ്റീന എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ എത്തി. സി.പി.എം പ്രവർത്തകരെ അറിയിക്കാതെ തനിച്ച് ഓഫിസിൽ എത്തിയ ക്രിസ്റ്റീന ശ്രീധരൻ പിള്ളക്ക് വിജയാശംസകൾ നേർന്നു. ശ്രീധരൻ പിള്ള തിരക്കിലായതിനാൽ അദ്ദേഹത്തിെൻറ അനുജൻ രാമചന്ദ്രൻ പിള്ളയെ കണ്ട് പിന്തുണ അറിയിച്ചു. ഭർത്താവ് സജി ചെറിയാൻ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ശ്രീധരൻ പിള്ള സാർ ജയിക്കണമെന്നാണ് തെൻറ ആഗ്രഹമെന്ന് അവർ പറഞ്ഞു. തെൻറ എല്ലാ ആശംസകളും ശ്രീധരൻ പിള്ളക്കൊപ്പം ഉണ്ടായിരിക്കും. വ്യക്തിപരമായി ശ്രീധരൻ പിള്ളയോട് ഏറെ ബഹുമാനമാണ്. കഴിവുറ്റയാൾ ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹം ഉള്ളതിനാലാണ് വിജയാശംസ നേരാൻ നേരിട്ടെത്തിയതെന്നും അവർ പറഞ്ഞു. അതേസമയം സ്വന്തം സ്ഥാനാർഥിയുടെ ഭാര്യ എതിർ പാളയത്തിൽ നേരിട്ടെത്തി ബി.ജെപിക്ക് ആശംസ നേർന്നത് സി.പി.എം അണികൾക്കിടയിൽ ഏറെ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.' വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെട്ടതായി അറിഞ്ഞ ഉടൻ ക്രിസ്റ്റീന കാര്യങ്ങൾ വിശദീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ഇടുകയായിരുന്നു.'താൻ നടത്തുന്ന സ്ഥാപനത്തിന് തൊട്ട് താഴെയാണ് ശ്രീധരൻപിള്ള സാറിെൻറ സഹോദരെൻറ സ്ഥാപനം. പതിനെട്ട് വർഷത്തോളം ആ കുടുംബത്തെ അറിയാം. പ്രതിപക്ഷ ബഹുമാനം മുൻ നിർത്തി അദ്ദേഹത്തെ കണ്ട് സംസാരിക്കുക മാത്രമായിരുന്നു.'അവർ വിശദീകരിച്ചു. കഴിഞ്ഞ തവണ ഭർത്താവ് മത്സരിക്കുേമ്പാൾ തന്നെ ചവിട്ടിക്കൊന്നു എന്നുവരെ ദുഷ്പ്രചാരണം അഴിച്ച് വിട്ടവരാണ് എതിരാളികൾ. ഞാൻ ദേ ജീവനോടെ മുന്നിൽ നിൽക്കുന്നത് കണ്ടില്ലേ.'അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.