മണ്ണിടിച്ചിൽ ഭീതിയിൽ കോര്‍മലത്താഴം

മൂവാറ്റുപുഴ: ഒരു മഴക്കാലം കൂടി എത്തുമ്പോൾ ഭീതിയിലാണ് നഗരത്തിലെ വെള്ളൂര്‍ക്കുന്നം കോര്‍മലത്താഴം. മൂന്നുവര്‍ഷം മുമ്പ് മഴക്കാലത്ത് കുന്ന് ഇടിഞ്ഞുവീണ് കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം മണ്ണിനടിയിലായതി​െൻറ ഒാർമ ഇനിയും വിട്ടുമാറിയിട്ടില്ല. മൂന്നുവർഷത്തിനിപ്പുറവും ഇവയെല്ലാം മണ്ണിനടിയിൽത്തന്നെ കിടക്കുകയാണ്. ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഈ കുന്നിന് മുകളിൽ വാട്ടർ അതോറിറ്റിയുടെ വൻ ജലസംഭരണിയും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ, കോർമലയുടെ സംരക്ഷണത്തിനായി ഒന്നും ചെയ്യാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 2015 ജൂലൈയിലാണ് കോര്‍മല ഇടിഞ്ഞുവീണത്. പുലർച്ചയുണ്ടായ മലയിടിച്ചിലില്‍ ബഹുനില മന്ദിരമടക്കം നശിച്ചിരുന്നു. ചെറിയ തോതില്‍ ഇടിഞ്ഞുക്കൊണ്ടിരിക്കുന്ന കോര്‍മലയില്‍ മഴ ശക്തിയായാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍. അപകട ഭീഷണി മുന്നില്‍ കണ്ട് ജലസംഭരണിയുടെ ശേഷി കുറച്ചിരുന്നു. വെള്ളം കൂടുതല്‍ സമയം ടാങ്കില്‍ സംഭരിച്ച് സൂക്ഷിക്കാറുമില്ല. അപ്പപ്പോള്‍ വിതരണം ചെയ്യുകയാണ് നിലവില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റവന്യൂ, ജല അതോറിറ്റി, ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും നടപടികളായിട്ടില്ല. അന്നത്തെ കലക്ടര്‍ എം.ജി. രാജമാണിക്യം കോര്‍മലയുടെ സംരക്ഷണത്തിനും പുനുദ്ധാരണത്തിനും വേണ്ട റിപ്പോര്‍ട്ടും പദ്ധതിയും അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും വൻ സാമ്പത്തിക െചലവും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഏറെയുള്ളതുംമൂലം തുടർ നടപടിയായിട്ടില്ല. കോര്‍മലയ്ക്ക് സംരക്ഷണഭിത്തി ഉടന്‍ നിര്‍മിക്കുമെന്നും മലയിടിച്ചിൽ ഭീഷണിയില്‍ കഴിയുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കണ്ടെത്തി നല്‍കുമെന്നും അന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒന്നുമുണ്ടായില്ല. em mvpa kormala മൂന്നുവര്‍ഷം മുമ്പ് മണ്ണിടിച്ചിലുണ്ടായ കോര്‍മല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.