ഇന്ധന അധികനികുതി കുറച്ചില്ലെങ്കിൽ സമരമെന്ന്​ ചെന്നിത്തല

ചെങ്ങന്നൂർ: ഇന്ധന അധിക നികുതി വേണ്ടെന്ന് െവച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തി വില കുറപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില കുറക്കണമെന്ന ചലഞ്ചുമായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതി​െൻറ പാത പിന്തുടർന്നാണ് പിണറായിക്കെതിരെ ഫ്യുവൽ ചലഞ്ചുമായി രമേശ് ചെന്നിത്തല ട്വീറ്റ് ചെയ്തത്. ലിറ്ററിന് 40 രൂപയാക്കും എന്ന് ഉറപ്പ് നൽകിയാണ് നരേന്ദ്ര മോദി അധികാരത്തിൽ എത്തിയത്. 40 രൂപക്ക് അരലിറ്റർ പെട്രോൾ പോലും ലഭിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നത് പോലെയാണ് മോദിയും പിണറായിയും. ജനജീവിതം തകർത്തെറിഞ്ഞു ഇന്ധനവിലയുമായി മോദി കുതിക്കുമ്പോൾ അധിക നികുതി വേണ്ടെന്നുെവച്ച് ആശ്വാസം നൽകാൻ പോലും പിണറായി സർക്കാർ തയാറായിട്ടില്ല. നികുതി വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറല്ലെന്ന് നിയമസഭയിൽ പറഞ്ഞ ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.