മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണം -കുഞ്ഞാലിക്കുട്ടി ചെങ്ങന്നൂർ: കെ.എം. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ചെങ്ങന്നൂരിൽ ഡി. വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി യു.ഡി.എഫിനോടൊപ്പം ഇല്ലാത്ത കാര്യം ഓർത്താൽ ഉറക്കംവരില്ല. ചെങ്ങന്നൂരിൽ ഇേപ്പാൾ നൽകിയ പിന്തുണ മാത്രമല്ല അതിനപ്പുറവുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കുവേണ്ടി മലപ്പുറത്ത് കെ.എം. മാണി പ്രചാരണം നടത്തിയപ്പോൾ വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ചെങ്ങന്നൂരിൽ വിജയകുമാർ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.